കോഴിക്കോട്: കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടിസ് അയച്ചു. ഡിസംബര്‍ 17 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കൈയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടിസ്.
ആശയുടെ പേരിലാണ് ഭൂമി. ചേവായൂരിലെ വീടിന്റെ രേഖകളും ഹാജരാക്കണം. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു.
ഷാജിയുടെ ഭാര്യ കെ.എം ആശ, മുനീറിന്റെ ഭാര്യ നഫീസ എന്നിവരാണ് ബന്ധുവായ മറ്റൊരാള്‍ക്കൊപ്പം മാലൂര്‍ കുന്നിലെ 90 സെന്റ് ഭൂമി വാങ്ങിയത്. നഫീസയുടെ പേരില്‍ വാങ്ങിയ 30 സെന്റ് ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഭൂമി വാങ്ങാനുള്ള പണത്തിന്റെ ഉറവിടം, മറ്റു രേഖകള്‍ എന്നിവ ഇഡിയുടെ ആവശ്യപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നല്‍കിയിരുന്നു.
