കൊയിലാണ്ടി: വിവാഹം കഴിക്കാന്‍ പോയവരെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. പ്രണയ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു കീഴരിയൂര്‍ കണ്ണോത്ത് യു.പി.സ്കൂളിനു സമീപം അക്രമമുണ്ടായത്.
വധുവിെന്റ അമ്മാവന് കീഴരിയൂര്‍ കല്ലില്‍ മന്‍സൂര്‍, സുഹൃത്ത് കാപ്പാട് സ്വദേശി തന്‍സീര്‍ എന്നിവരാണ് പൊലീസിെന്റ പിടിയിലായത്. ഒളിവിലായവരെ സി.ഐ. സുഭാഷ് ബാബുവിെന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു അമ്മാവന് കബീറിനെ ചൊവാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നടേരി സ്വദേശിയായ മുഹമ്മദ് സാലിഹും കീഴരിയൂര്‍ സ്വദേശിനിയുടെയും രജിസ്റ്റര്‍ വിവാഹം മാസങ്ങള്‍ക്കു മുമ്ബുകഴിഞ്ഞിരുന്നു.
പിന്നീട് യുവതിയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്ബോഴായിരുന്നു വടിവാളും കമ്ബിയും ഉപയോഗിച്ചുളള ആക്രമണം.
