നമ്മള്‍ അപലപിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് നമ്മുടെ അപരാധം
നമ്മുക്കംഗീകരിക്കാന്‍ കഴിയുമോ?
” എന്റെ മോള്‍ കൊല്ലപെട്ട അന്നുതന്നെ ഞാനും മരിച്ചു”,
ആശ്വസിപ്പിക്കാനാവാത്ത തോരാത്തകണ്ണീരോടെ അവളുടെ അമ്മ ആഷദേവി പറഞ്ഞു.
അവരുടെ വേദനയും നഷ്ടവുമെന്തെന്ന് സംങ്കല്‍പിക്കുകപോലും ദുശ്ക്കരമാണ്
നമ്മുക്ക്. ” ഞാനിപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ മോള്‍ക്ക്
നീതിനേടുന്നതിനമാത്രമാണ്. പക്ഷെ എന്റെ മോളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ആ
ചെക്കനെ ഇപ്പോള്‍ മൂന്നുവര്‍ഷത്തെ ശിക്ഷക്കു ശേഷം
മോചിപിച്ചിരിക്കുന്നു.” ആഷദേവി യുടെ ഭര്‍ത്താവ് ബദ്‌റി സിംഹ് പറയുന്നു.
”ഞങ്ങള്‍ ചെറിയ മനുഷ്യരാണ്” അയാള്‍ പ്രതികരിക്കുന്നു. ”ഞങ്ങള്‍ക്കു
നീതി കിട്ടില്ല. കുറ്റം ജയിച്ചു ഞങ്ങള്‍ തോറ്റു”
ദേശീയതലസ്താനനഗരത്തില്‍ നിന്നും ഏറെക്കുറെ 200 കിലോമീറ്റര്‍ അകലെ ചെറിയ
നഗരമാണ് ഉത്തരപ്രദേശിലെ ഇസ്ലാം നഗര്‍, അവിടെ മറ്റൊരു അമ്മ
വേദനാചലകമായത്രെ മെലിഞ്ഞ, പോഷകാഹാരമില്ലാത്ത, അവരുടെ വിളറിയ മുഖം
ഷാളുകൊണ്ട് മറച്ചിരിക്കുന്നു, അവരുടെ മണ്‍ക്കൂരയുടെ നിലത്തു വിതച്ച
പുല്‍ക്കറ്റയില്‍ പതുങ്ങിയിരുന്നുകൊണ്ട് വിങ്ങിപൊട്ടുകയാണ്.
വലിഞ്ഞുക്കയറുന്ന മാധ്യമങ്ങള്‍ക്കുമുന്നില്‍ അവര്‍ അസ്വസ്തയാണ്. ഒരു
പെണ്‍കുട്ടിയെ മരണത്തിലേക്കു നയിച്ച ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ
സംഘത്തില്‍ തന്റെ മൂത്തമകനുളളതായി അവര്‍ കേട്ടിട്ടുണ്ട്. അതിനെപറ്റി
മുരുണ്ടുമുരുണ്ട് അവര്‍ സംസാരിക്കുന്നു ഇടക്ക് ദീനരോദനവും.
”ഞങ്ങള്‍ക്ക് നിലല്‍ക്കാനുളള ആഹാരത്തിനുളള പണം പോലും ഞങ്ങളുടെ
പക്കലില്ല.” അവര്‍ വിങ്ങി പറയുന്നു. ”എന്റെ മൂത്ത മകനാണ് ഈ
കുടംമ്പത്തിലെ ഏക ആണ്‍ത്തരി. അവന് ഞങ്ങളെ നോക്കണം, അവന്റെ പെങ്ങന്‍മാരെ
കെട്ടിച്ചുവിടണം, ഞങ്ങള്‍ക്ക് തിന്നോന്‍ എന്തെങ്കിലും കിട്ടിയോയെന്ന്
അന്വേഷിക്കണം. പക്ഷെ എനിക്കറിയില്ല അവന്‍ വീട്ടിലേക്ക്
തിരിച്ചെത്തുമോയെന്ന്.”
മുകളില്‍ പറഞ്ഞ രണ്ടമ്മമാരുടെ ഹൃദയമുറിക്കുന്ന വിവരണം ഇന്ത്യയെ
വേദനാജനകമായി സമാധാനിപ്പിക്കാനാവാത്തവിധം രണ്ടായി പകുത്തിരിക്കുന്നു.
മധ്യവര്‍ഗ്ഗത്തിലെ ഭൂരിപക്ഷം വരുന്നവര്‍ക്ക് ആ കുട്ടി തൂക്കിലേറ്റപെടണം.
2012ല്‍ സൗത്ത് ദില്ലിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി
മാനഭംഗപെടുത്തിയ മറ്റുളള പ്രതികള്‍ക്കു ലഭിച്ച അതെ ശിക്ഷ ഇവനും
ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. (ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ
റീഡേര്‍സ് പോളില്‍ 89 ശതമാനം പേരും ബാലനീതിയുടെ തണല്‍ അവനു
ലഭിക്കരുതെന്നും 9 ശതമാനം പേര്‍ അവന് ഒരവസരം നല്‍കണമെന്നുമായിരുന്നു
സര്‍വെ ഫലം)
ഈ യുവാവിനെ മൂന്നു വര്‍ഷത്തെ തടവിനുശേഷം വെറുതെവിട്ടാല്‍ 2012
ഡിസംമ്പര്‍ 29ന് സിങ്കപൂരിലെ ആശുപത്രിയില്‍ നിന്നും മരിച്ച ആ
യുവതിക്കുമാത്രമല്ല രാജ്യത്തെ മുഴുവന്‍ യുവതികള്‍ക്കും നീതി
നിഷേധിക്കുപെടും.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി നിയമവും നീതിയും തമ്മിലുളള
വേര്‍ത്തിരിവ് എടുത്തുകാണിക്കുന്നുണ്ട്. അവര്‍ പറയുന്നു ആ
ഇളംപ്രായക്കാരന്‍ കുറ്റവിമുക്തനാക്കപെട്ടു കാരണം നിയമം അതാവിശ്യപെടുന്നു.
അവന്‍ കുറ്റം ചെയ്യുന്ന സമയത്ത് കൗമാരക്കാരനാനായിരുന്നു. ”
എനിക്കറിയില്ല നീതി നടപ്പിലായോയെന്ന പക്ഷെ നിയമം നടപ്പിലായി.”
അവര്‍ ഇതുകൂടി പറഞ്ഞു. ” നമ്മുക്ക നിയമവും നീതിയും തമ്മില്‍
കൂട്ടികുഴക്കാതിരിക്കാം. നിയമം പറയുന്നത് അവന് ചില്‍ഡ്രന്‍സ് ഹോമിലേക്കു
പോവണമെന്ന്…. അതാണ് നാം തിരുത്താന്‍ ശ്രമിക്കുന്ന ക്രമക്കേട്.
നിയമപ്രകാരം വിധി അനഭവിച്ചു. ഇനി പുറത്തുവരുന്നു. ഇനി മറ്റൊരു കുറ്റം
ചെയ്യുന്നതുവരെ നമ്മുക്ക് ഒന്നും ചെയ്യാനൊക്കില്ല.”
അവന്റെ മോചനത്തിന്റെ നിയമസാധുത ദില്ലി ഹൈക്കടതിയും സുപ്രീംകോടതിയും
ശരിവെച്ചു. പക്ഷെ നിയമത്തിന് നീതി വേണമെന്ന ആവിശ്യപെട്ടി്ട്ടില്ല.
”നിങ്ങളുടെ ദണ്ണവും ഞങ്ങള്‍ പങ്കുവെയക്കുന്നു” പരാതിക്കാരനോട്
സുപ്രീകോടതി ബഞ്ച് പറഞ്ഞതങ്ങനെയാണ്. ” പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍
നിയമത്തിന്റെ വഴിക്കു നമ്മുക്കുപോവണ്ടേതുണ്ട്. മറ്റെന്തങ്കിലും
ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന് സഭയുടെ അംഗീകാരം വേണം.
മുന്നുവര്‍ഷത്തിനപ്പുറം കൗമാരപ്രായക്കാരനെ ശിക്ഷിക്കരുതെന്ന് നിയമം
ശക്തമായി പറയുന്നുണ്ട്.”
പുതിയ ഭേതഗതികള്‍
മുതിര്‍ന്ന പൗരന്മാര്‍ കുറ്റം ചെയ്യുന്നതുപോലയല്ല കുട്ടികള്‍. കുറ്റം
ചെയ്യാനുളള മാനസികാവസ്ഥ പക്വത ഇവയൊന്നും അതെ കുറ്റം ചെയ്യുന്ന
മുതിര്‍ന്നവരെപോലയല്ല കുട്ടികളെക്കെന്ന ധാരണയാണ് ചൊവ്വാഴ്ച
പാരലിമെന്‍രില്‍ ബാലനീതി നിയമം ഭേതഗതിചെയ്യുന്നതിനുമുമ്പുളള പരിസരം.
മാത്രമല്ല, മുതിര്‍ന്ന കുറ്റുവാളികളോടൊപ്പം ജയിലില്‍ കുട്ടികളെയടച്ചാല്‍
കുറ്റങ്ങളുടെ വലിയ ലോകത്തേക്ക് അവര്‍ വഴുതിപ്പോവാനിടയുണ്ടെന്ന
ആശങ്കയുമായിരുന്നു മുമ്പുണ്ടായിരുന്നത്.
നിയമവുമായുളള സംഘര്‍ഷത്തില്‍ രാജ്യം കുട്ടികളെ പരിചരിക്കണം. ഈ
വീക്ഷണത്തില്‍ രക്ഷാകര്‍ത്താക്കള്‍ ചെയ്യുന്ന അതെ രീതിയില്‍ കുട്ടികളെ
തെറ്റും ശെരിയും പഠിപ്പിക്കണം. ശരിയായ രീതിയില്‍ ശിക്ഷിക്കണം. പക്ഷെ
തിരുത്താനുളള ഒരു സാധ്യതയുണ്ടെന്ന് വിശ്വസിപിക്കാന്‍ അവര അനുവദിക്കണം.
ഒരിക്കല്‍ തടവ് അനുഭവിച്ചാല്‍ നല്ലനടപ്പിനും ഉത്തമപൗരനായി ജീവിക്കാനും
അവരെ സഹായിക്കുന്ന തരത്തില്‍ അവരുടെ തടവുരേഖകള്‍ നശിപ്പിക്കണം.
ഈ പരിസരങ്ങളില്‍ മൗലികമായ ഭേതഗതിയാണ് ഡിസംമ്പര്‍ 22ന് എന്‍ ഡി എയും
കോണ്‍ഗ്രസും മധ്യവര്‍ഗ്ഗത്തിന്റെ പക്ഷത്തുന്നിന്നും പാസാക്കിയെടുത്തത്.
പ്രത്യേകിച്ചും, വിപ്ലവകരമായ മാറ്റം 16നു മുകളില്‍ പ്രായമുളളവര്‍ കുറ്റം
ചെയ്താല്‍ ആ കുറ്റം ചെയ്യുന്നവരുടെ മാനസിക പക്വത ബാലനീതി വകുപ്പ്
പരിശോധിച്ച് വിലയിരുത്തുണമെന്നതാണ്.
പക്ഷെ ആരോഗ്യരംഗത്തെ വിദഗദര്‍ ഇതിനോട് വിയോജിക്കുന്നു.
കൗമാരമനശാസ്ത്രജ്ഞരായ പ്രഫസര്‍ ശേഖര്‍ പി ശേഷാദ്രിയും പ്രഫസര്‍ രഘു എന്‍
മണിയും രണ്ടുപേരും ബംഗ്ലര്‍ നിംഹാനസിലെ പ്രഫസര്‍മാരാണ്. ഇവര്‍ പറയുന്നത്.
”ഗുരുതരമായ കുറ്റം ചെയതവരുടെ മാനസിക നില മുതിര്‍ന്ന കുറ്റവാളികള്‍ക്ക്
സമാനമാണെന്ന് പരിശോധിച്ചാല്‍ ശാസ്ത്രീയമായ തിരുമാനത്തിലെത്തുക സാധമല്ല.”
അതുപോലെ , കുറ്റൃത്യങ്ങളില്‍ 1.2 ശതമാനം മാത്രമെ കുട്ടികള്‍
ഉള്‍പെടുന്നുളളൂ. പലകേസുളിലും കാണുന്നത് രക്ഷിതാക്കളെ അവരുടെ പെണ്‍മക്കളെ
ലൈംഗികമായി ഉപയോഗിക്കുന്നതടയുന്നതുമുലമുണ്ടാകുന്ന കുറ്റങ്ങളാണ്.
‘നമ്മള്‍ വെറുക്കുന്നു’
പാര്‍ലിമെന്റിനുപുറത്ത് കൗമരക്കാരുടെ കുറ്റകൃത്യങ്ങള്‍ സംമ്പന്ധിച്ച്
ചര്‍ച്ചകള്‍ സജീവമാകും. അതൊന്നും 2012 ഡിസംമ്പര്‍ 22ന് അതിക്രൂരമായ
ബലാല്‍സംഗത്തില്‍ പ്രതിയായിരുന്ന അവന്റെ ഭാഗധേയത്തെ ബാധിക്കുന്നില്ല.
മരിച്ച വിദ്യാര്‍ത്ഥിനിയുടെ അച്ചന്‍ ബദ്രി സിംഹ് പി ടി ഐയോട് പറഞ്ഞത് ”
അവന് പോവാം മറ്റൊരു കുറ്റം ചെയ്യാം അവന്‍ അങ്ങനെ ചെയ്താല്‍ അത്
സര്‍ക്കാരിന്റെ തെറ്റാണ്.”
വകുപ്പ് മന്ത്രി മേനകാഗാന്ധിയും വാദിക്കുന്നതിങ്ങനയൊണ് ”അവനെ നന്നായി
ശ്രദ്ധിക്കണം” ” നമ്മുക്കവന വെറുതെ പോവാന്‍ അനുവദിക്കാനാവില്ല.
മറ്റെന്തങ്കിലും ചെയ്യുന്നതുവരെ അവനെ കാത്തിരിക്കാം”
അവന്ന് മാറ്റം വരില്ലെന്നുവാദിച്ചുകൊണ്ട് അവന്റെ മേചനത്തിനെതിരെ
സുബ്രമണ്യംസാമിയും കേസ് നല്‍കിയിട്ടുണ്ട്.
2013ല്‍ ഇന്ത്യ ടുഡെയില്‍ കവര്‍ സറ്റോറിയായി അവനെ പറ്റി വന്നതും
അങ്ങനയാണ്. ‘ഇന്ത്യ മോസറ്റ് ഹേറ്റഡ്’ എന്നറിപ്പോര്‍ട്ടില്‍ കൃത്യത്തില്‍
ഏറ്റവും മോശവും ക്രൂരവുമായ ചെയ്തികള്‍ അവന്റേതായിരുന്നുവെന്ന് പൊലീസ്
റിപ്പോര്‍ട്ടുകള്‍ ചേര്‍ത്തിരുന്നു.
ഒന്നിലധികം തവണ അവന്‍ യുവതിയെ ബലാല്‍സംഘം ചെയ്തതായും സംശയിക്കുന്നു.
യുവതിയും അവളോടൊപ്പമുണ്ടായിരുന്ന സുഹൃത്തും ബസില്‍ നിന്നും
വലിച്ചെറിയപെട്ടതിനുശേഷം ബസ് ക്ലീന്‍ ചെയ്തതും അവനാണ്.
പ്രധാനമന്ത്രിക്ക് സുബ്രമണ്യസാമി യുവാവിനെ പറ്റി എഴുതിയ കത്തിനുശേഷം ഏറെ
ഭീതി പരന്നു. യുവാവ് ജിഹാദിസറ്റാണെന്ന് കത്തില്‍ സാമി കുറിച്ചിരുന്നു.
യുവാവിനെ ദില്ലി ഹൈക്കോടതി ആക്രമണകേസിലെ പ്രതി ബ്രെയന്‍വാഷ് ചെയ്ത്
ജിഹാദിസ്റ്റാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെത്രെ.
തെളിയിച്ചുപറയാനൊക്കില്ല പക്ഷെ അത്തരം വിവരങ്ങള്‍ സ്വതന്ത്ര
കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചതായാണ് രഹസ്യാനേഷ്വണവിഭാഗം
വ്യക്തമാക്കുന്നത്.
ഈ ആരോപണങ്ങളെല്ലാം പൊതുസമൂഹത്തില്‍ വലിയ ആശങ്കകളാണുണ്ടാക്കുന്നത്. റെപ്പ്
കേസില്‍ വെറുതെ വിട്ടാല്‍ പിന്നെയും റെയപ്പ് ചെയ്യുമെന്നതിനപ്പുറം ചില
ഭീതി ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. യുവാവ് ഭീകരസംഘടനകളിലേക്ക്
ചേക്കേറുമാേയെന്നതാണ് ആ ആശങ്കകള്‍.
‘മാറ്റത്തിന്റെ അടയാളം’
മറ്റൊരു വീക്ഷണം കൂടി ഈ വിഷയത്തിലുണ്ട്. അത് മുകളില്‍ പറഞ്ഞതിന്റെ
നേര്‍വിപരീതമാണ്. ജുവനൈല്‍ അധികൃതരാണ് ഇക്കാര്യം പറഞ്ഞത്. അവന്‍ നല്ല
അച്ചടക്കത്തോടെയാണ് ജൂവനൈല്‍ ഹോമില്‍ താമസിച്ചത്. താടിവളര്‍ന്നു,
നിസ്‌കാരം തുടങ്ങി, കഴിഞ്ഞ റംസാനില്‍ നോമ്പനുഷ്ടിച്ചു. നോമ്പ് തുറക്കാന്‍
മറ്റുളളവര്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കി. കുക്കിംങ്ായിരുന്നു അവന്റെ
നേരമ്പോക്ക്. എന്ന് മജ്‌നു ക്കാ ദില ഹിന്ദുസ്ഥാന്‍ ടൈംമസിനോട് പറഞ്ഞു.
ജുവനൈല്‍ ഹോമിലെ സഹതടവുകാരനെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടിങ്ങനെ: ”അവന്‍
നല്ല പാചകക്കാരനാണ്. ഒരോരുത്തര്‍ക്കും എന്തെല്ലാം വേണമെന്ന്
ഒരോരോുത്തരോടും ചോദിക്കും എന്നിട്ട് രുചികരമായ ഭക്ഷണമുണ്ടാക്കുകയാണ്
പതിവ്. സഹതടവുകാര്‍ പലപ്പോഴും അവനോട് ഭക്ഷണമുണ്ടാക്കാന്‍
ആവിശ്യപെടാറുണ്ട്.”
അവനെകുറിച്ച് വാഷിംങട്ടണ്‍ പോസറ്റ് റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ:
‘ന്യുദില്ലിയിലെ ജുവനൈല്‍ ഹോമിലെ തന്റെ മുരിക്കുളളിലെ ചുവരുകളില്‍ അവന്‍
ചിത്രം വരയക്കാരുണ്ട്. നീണ്ട മണിക്കൂറുകളോളം അവന്‍ അതില്‍ മുഴുകാറുണ്ട്.
അവന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കുറെ പെണ്‍കുട്ടികള്‍ നീലയും മഞ്ഞയും
മേലങ്കിയണിഞ്ഞു ചുവരിലെ കണ്ണാടി നോക്കുന്നതാണ്. ഗ്രാമീമ പെണ്‍കുട്ടികള്‍
സാരി ധരിച്ച് നൃത്തം ചെയ്യുന്നതും വരഞ്ഞിട്ടുണ്ട്. ഒട്ടകങ്ങളും പക്ഷികളും
പാര്‍ക്കുമെല്ലാം ചുവരില്‍ അവന്‍ വരഞ്ഞിട്ടുണ്ട്”
മനശാസ്ത്രജ്ഞന്‍ സുചി ഗോയന്‍ അവനെ പറ്റി പരയുന്നത് ”മറ്റുളളവര്‍
അംഗീകരിക്കതക്ക വിധം അവന്‍ നന്നായി കഴിഞ്ഞിരിക്കുന്നു. അവന്റെ
ചിത്രങ്ങളിലൂടെ അവന് സ്വാഭിമാനിയായി കഴിഞ്ഞിട്ടുണ്ട്. ഹോമിലെ ജീവനക്കാരി
ലക്ഷമി പറയുന്നത്. ‘ഡിസംമ്പര്‍ 16ലെ പ്രതിയായി അവനെ കണക്കാക്കരുതെന്ന്
ഞങ്ങള്‍ മറ്റുളളവരോട് പറയാറുണ്ട്. അവനെ നിങ്ങളുടെ സഹോദരനായി
കരുതണമെന്നും.” അവന്‍ ”പെട്ടന്നു പഠിക്കുന്നവനും
സ്മാര്‍ട്ടുമാണെന്നും” ഉദ്യോഗസ്ഥര്‍ പറയുന്നു.
സഹാനുഭൂതിയുടെ സാധ്യത?
അസമത്വം, മുന്‍വിധിയും നീരസവും പുതിയെ ഇന്ത്യയിലെന്ന എന്റെ
പുസത്കത്തില്‍ ദില്ലി കൂട്ടബലാലസംഗത്തെ തുടര്‍ന്നുണ്ടായ
മധ്യവര്‍ഗ്ഗത്തിന്റെ സഹാനുഭൂതിയും ഐക്യദാര്‍ഡ്യവും അതിന്റെ
പൊതുപ്ടകനത്തിന്റെ ഭാവങ്ങളെ കുറിച്ച് പകര്‍ത്തിയിട്ടുണ്ട്.
കടുത്ത പ്രതിഷേധവുമായി അംഗീകൃതസംഘത്തില്‍ പെടാത്ത യുവജനത ദേശീയ
തലസ്ഥാനത്തേക്ക് ഒഴുകി. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ
അവളോട്അവര്‍ക്ക് സഹാനുഭൂതിയുണ്ടായി. അവള്‍ നമ്മളില്‍ ഒരാളായിരുന്നുവെന്ന്
അവര്‍ ചിന്തിച്ചു. അവളെന്റെ മകളായിരിക്കും. പെങ്ങളായിരിക്കും
എന്നിങ്ങനെയുളള ചിന്തകള്‍ ആ പ്രതിഷേധത്തെ ശക്തമാക്കി. അതിക്രൂരമായ
ദുരന്തത്തിലകപെട്ട അവള്‍ നമ്മിലാര്‍ക്കെങ്കിലും ഈ നഷ്ടമുണ്ടായാലോയെന്ന
തോന്നല്‍. ധാരാളം പേര്‍ക്ക് അവളുടെ മുഖം ഒരിക്കല്‍ പോലും
കണ്ടിട്ടില്ലാത്തവര്‍ പോലും ഐക്യദാര്‍ഡ്യത്തിനെത്തി.
പക്ഷെ ഞാന്‍ കുറച്ചു നിമിഷങ്ങള്‍ നിരീക്ഷിച്ചു സഹാനുഭൂതിയുടെ എന്റെ
പരിധികള്‍ ഓര്‍ത്തു. ക്രീരമായി ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടികളുടെ
നിരതന്നെ… ആരും മാര്‍ച്ച് നടത്തിയിട്ടില്ലാത്ത അസംഖ്യം സംഭവങ്ങള്‍.
അവര്‍, നാം ഒരു മെഴുകുത്തിരിപോലും കത്തിച്ചിട്ടില്ലാത്തവര്‍.
എന്നിരുന്നാലും ഞാന്‍ നിരീക്ഷിച്ചു നമ്മുടെ സഹാഭൂതിക്ക് ഇരകളുമായി
ബന്ധമില്ല അതിനു വലിയ തടസങ്ങളുണ്ട് യാതൊരു തടസവുമില്ലാത്ത സഹാനൂഭൂതി
ഇത്തരം കൃത്യങ്ങള്‍ നട്ത്തുന്നവരോടാണ് നമ്മുക്കുളളത്. അവര്‍ നമ്മുടെ
അനുരാഗം ലഭിക്കാന്‍ വിലയില്ലാത്തവരാണോ? ഞാന്‍ ചോദിച്ചു ചുരുങ്ങിയിത് അത്
മനസിലാക്കുക നമ്മള്‍ ആ ക്രൂരകൃത്യങ്ങളെ അപലപിച്ചുവോയെന്ന്?
ഇപ്പോഴും ഭൂരിപക്ഷം ആളുകളും അങ്ങെയറ്റം വെറുക്കുന്ന ആ
കൗമാരക്കാരനെയെടുക്കുക. 11 ാമത്തെ വയസില്‍ അവന്‍ അവന്റെ വീട്ടിലെ
ഗ്രഹനാഥനാണ്. ദില്ലിയിലെ ഹോട്ടലുകളിലേക്ക് അവന്റെ അമ്മ അവനെ 11 വയസില്‍
ജോലിക്കു വിട്ടു. അദര്‍ ഇന്ത്യയിലെ കുട്ടികള്‍ക്ക് ഇതൊരു ഭാരമല്ല.
ദശലക്ഷകണക്കിന്‍ കുട്ടികള്‍ നമ്മുടെ വികസനത്തിന്റെ അദ്ഭുതകഥകളിലെ
അല്‍ഭുതങ്ങളാണ്. അവരുടെ അച്ചന്‍ അമ്മമാരുടെ താങ്ങാനാവാത്ത ഭാരം
ചുമക്കുന്നവരാണവര്‍. ഈ കൗമാരക്കാരന്‍ അഞ്ചുകുട്ടികളില്‍ മുത്തവനാണ്.
അവന്റെ അച്ചന്‍ മനോരോഗിയാണ്. ചിലപ്പോള്‍ വയലന്റാവും കുട്ടിയുടെ
വളര്‍ച്ചയുടെ പ്രധാനസമയങ്ങളിലൊക്കയും ്അയാള്‍ ആബസന്റ് ആയിരുന്നു. പാത്രം
കഴുകിയും പാലുവിറ്റും ബസക്ലീനറായും പാചകകാരന്റെ സഹായിയായും അവന്‍ എന്നും
ദില്ലിയില്‍ നിന്നും വീട്ടിലേക്ക 500 രൂപ നല്‍കി വരികയായിരുന്നു. അങ്ങനെ
പലജോലികളില്‍ നിന്നുമുണ്ടായ മുതിര്‍ന്നവരുടെ കൂട്ടുകെട്ടില്‍ നിന്നും
അവന്‍ കുറ്റവാളിയായി. അവന്റെ അറസറ്റ് വരെ അവന്റെ അമ്മ കരുതിയത് അവന്‍
മരിച്ചുവെന്നാണ്.
ആ സംഭവത്തിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ അവന്റെ വീട്ടിലേക്ക് ഒഴുകി.
ഇപ്പോള്‍ അവന്റെ മോചനത്തിനുശേഷവും. പ്ലാസറ്റിക്കിനോട് പൊതിഞ്ഞ രണ്ട്
മുറികളുളള ഒരു മണ്‍ക്കൂരയാണ് അവന്റേത്. എന്തെങ്കിലും കിട്ടിയാല്‍ അവ
തിന്നും ചിലപ്പോള്‍ തിന്നാതയും അവന്റെ മാതാപിതാക്കളും നാലുസഹോദരിമാരും
കഴിയുന്നു. ജോലിക്കുപോവാനാവാത്ത ശരീരമാണ് അമ്മയുടേത്. അവര്‍
പോഷകാഹരകുറവനുവഭവിക്കുന്നു. രണ്ടുസഹോദരമാര്‍ക്ക് ചിലപ്പോള്‍ പണിയുണ്ടാവും
തോട്ടത്തില്‍ പണിയുണ്ടായാല്‍ ദിവസവും 50 രൂപ കൂലികിട്ടും. അത്
ചിലപ്പോളുണ്ടാവും ചിലപ്പോളുണ്ടാവില്ല.
ഈ കുട്ടിയുടെ കാര്യത്തെ കുറിച്ച് അവന്റെ അരക്ഷിതാവസ്ഥയും കുറ്റകരമായ
സ്വഭാവത്തെ പറ്റിയു ഞാന്‍ ആ പുസ്ത്കത്തിന് ഇങ്ങനെ ഒരു അന്ത്യം നല്‍കി: ”
ഇതൊന്നും അതിഗുരുതരമായ കുറ്റകൃത്യത്തെ ന്യായീകരിക്കുകയല്ല. അങ്ങനെ
കഴിയുകയുമില്ല. (പക്ഷെ നമ്മുക്കു കഴിയും) …എന്റെയും നിങ്ങളുടേയും
കുറ്റം അംഗീകരിക്കാന്‍. അന്ന് 2012ലെ ഡിസംമ്പറിലെ ആ തണുത്ത രാത്രിയല്‍
സംഭവിച്ചത്, നമ്മള്‍ വളര്‍ത്തിയെടുത്ത സമ്പത്തും മാപ്പര്‍ഹിക്കാത്ത
ഉപഭോഗവും നമ്മുടെ അലംഭാവുമാണ് ഈ ഹിസയുടെ ബീജം. ആ അപരാധം നമ്മുക്ക്
അംഗീകരിക്കാനാവുമോ?
” അവന്‍ നല്ല കുട്ടിയായിരുന്നു ഇവിടെ യുണ്ടായിരുന്നപ്പോള്‍. ദില്ലി അവനെ
ചെകുത്താനാക്കുകയായിരുന്നു.” അവന്റെ പഴയ ഗ്രാമതലവന്‍ രാം ഒരു
മാധ്യമലേഖകനോട് പറഞ്ഞതങ്ങനയാണ്. ” വളരെ ചെറുപ്പത്തിലെ അവന്‍ ഗ്രാമം
വിട്ടു. അവന്‍ ഇവിടെ നിന്നിരുന്നുവെങ്കില്‍ അവന്‍ എത്രയോ
നല്ലവനാവമായിരുന്നു.
