ജേക്കബ് തോമസിന് സി.പി.എമ്മിന്റെ പിന്തുണ

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള ജേക്കബ് തോമസിന്റെ കത്ത് പരിഗണിക്കേണ്ടെന്ന് സി.പി.എം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി സെന്റില്‍ ചര്‍ച്ച നടത്തി.

സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുമായും പിണറായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇ.പി ജയരാജന്‍ വിഷയം, ജേക്കബ് തോമസിന്റെ പിന്മാറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

അതിനിടെ, ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും വിജിലന്‍സ് തലപ്പത്തുനിന്ന് മാറേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും പ്രതികരിച്ചു.
ജേക്കബ് തോമസിനെതിരെ ചിലര്‍ അപവാദ പ്രചാരണം നടത്തുകയാണ്. അതിനെ അവജ്ഞയോടെ തള്ളിക്കളയുന്നതായും വി.എസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *