ഭീകരസംഘടനയായി വിഭാഗമായി ചിത്രീകരിച്ച് ചൈനീസ് മാധ്യമം.

ബെയ്ജിംഗ്: പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയെ സൈനിക വിഭാഗമായി ചിത്രീകരിച്ച് ചൈനീസ് മാധ്യമം. ചൈനീസ് സര്‍ക്കാരിന്റെ ഗ്ലോബല്‍ ടൈംസ് ആണ് ഭീകരസംഘടനയെ സൈനിക വിഭാഗമായി ചിത്രീകരിച്ചത്. ഇന്ത്യയില്‍ ചൈനീസ് വസ്തുക്കള്‍ ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ചുള്ള ലേഖനത്തിലാണ് വിവാദ പരാമര്‍ശം.

ചൈന–ഇന്ത്യ ബന്ധം എക്കാലവും അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരിലും ചൈന–പാക്കിസ്ഥാന്‍ സൗഹൃദത്തിന്റെ പേരിലും ആടിയുലഞ്ഞിട്ടേയുള്ളൂ. എന്‍എസ്ജി (ആണവ വിതരസംഘം) അംഗത്വം ലഭിക്കാത്തതില്‍ ഇന്ത്യ ചൈനയെയാണ് കുറ്റപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ എന്ന സൈനിക സംഘത്തിന്റെ തലവനെ യുഎന്നില്‍ രാജ്യാന്തര കുറ്റവാളിയാക്കാനുള്ള ഇന്ത്യന്‍ ശ്രമം തടഞ്ഞതും ചൈനയാണെന്നാണ് വിമര്‍ശനമെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. പ്രശ്‌നങ്ങള്‍ മാറ്റിവച്ച് സമൂല ഉന്നമനത്തിനായാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത്. 2013 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *