മധ്യേഷ്യന്‍ കറസ്‌പോണ്ടന്റ്
റിയാദ്: അസംസ്‌കൃത എണ്ണവിലയിലുണ്ടായ കനത്ത ഇടിവിനെ പ്രതിരോധിക്കാന്‍ സൗദി ഭരണകൂടം പൂതിയ സാമ്പത്തിക പരിഷ്‌കാരത്തിനു രൂപം നല്‍കി. ജനുവരിയില്‍അവതരിപ്പിക്കാനുളള ബജറ്റിലാണ് പരിഷ്‌കാരനയങ്ങള്‍.വലിയതോതില്‍ ചിലവു ചുരുക്കുന്നതിനുളള പദ്ധതിക്കാണ് മുന്‍തൂക്കം. ഊര്‍ജ്ജ സബ്‌സിഡി വെട്ടിച്ചുരുക്കിയും പുതിയ നികൂതി ചുമത്തിയും നിലവിലെ നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചും സ്വകാര്യവല്‍ക്കരണം വ്യാപകമാക്കുന്നതിനുമുളള നയങ്ങളാണ് പുതിയ സാമ്പത്തിക പരിഷ്‌കാരത്തിലുണ്ടാവുക. കഴിഞ്ഞ ദിവസം സൗദി ധനമന്ത്രാലയം പുറത്തിറക്കിയ ബജറ്റ് രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിപ്പോള്‍ അസംസ്‌കൃതഎണ്ണയുടെവിലയിടിവുമുലമുണ്ടാ
യതെന്നും അതിനാലാണ് നേരത്തെ വേണ്ടെന്നു വെച്ച പല കടുത്ത നയങ്ങളും നടപ്പിലാക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മന്ത്രാലയവക്താക്കള്‍ പറഞ്ഞു.രാജ്യം എണ്ണവിലയിടിവിനെ പ്രതിരോധിക്കാനുളള ശ്രമം പെട്ടെന്ന് തുടങ്ങില്ലെന്നും പകരം എണ്ണയുടെ വിലയിടിവിനെ നേരിടുന്നതുനുള്ള നടപടെികളെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അരപ്പട്ട മുറുക്കിയിട്ടില്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനകം രാജ്യത്തിന്റെ ഖജനാവ്കാലിയാവുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഐ.എം.എഫ് സൗദിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ” വെല്ലുവിളികളെ നേരിടാനുളള കരുത്ത് ഞങ്ങളുടെ സാമ്പത്തിക വ്യവസ്്ഥക്കുണ്ടെന്ന്്്” ചടങ്ങില്‍ സംസാരിച്ച സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്്ദുള്‍അസീസ് വ്യക്തമാക്കി.
2015 ലെ വളര്‍ച്ചാനിരക്കിന്റെ 15 ശതമാനം (367 ദശലക്ഷം റിയാല്‍ ) കമ്മിയില്‍ നിന്നും രക്ഷപെട്ടതായും മന്ത്രാലയം വ്യക്തമാക്കി. 2016 ലെ ബജറ്റില്‍ 326 ദശലക്ഷം റിയാല്‍ ചിലവുകള്‍ ചുരുക്കാനാണ് പദ്ധതി. ഇതിനായി വിദേശത്ത്് നിക്ഷേപിച്ച സമ്പാദ്യത്തില്‍ നിന്നും ബോണ്ടുകള്‍ റിലീസ് ചെയ്യണമെന്നും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. ഈ വര്‍ഷം രാജ്യം ചിലവഴിച്ചത് 975 ദശലക്ഷം റിയാലായിരുന്നു. എന്നാല്‍ 2016ല്‍ ചിലവഴിക്കാന്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. 840 ദശലക്ഷം റിയാലാണ്. 2015 ല്‍ 608 ദശലക്ഷം റിയാലായിരുന്നു സൗദിയുടെ ദേശീയ വരുമാനം. 2016 ല്‍ ലക്ഷ്യമിടുന്നത് 514 ദശലക്ഷം റിയാല്‍ മാത്രമാണ്. വരുമാനത്തിന്റെ 74 ശതമാനവും എണ്ണയില്‍ നിന്നായിരുന്നു ലഭിച്ചിരുന്നത്. ഈ വര്‍ഷമാദ്യം എണ്ണവില ബാരലിന് 54 ഡോളറായിരുന്നു. ഇപ്പോള്‍ അത് 37 ഡോളറായി കൂപ്പുകുത്തി. ഇതാണ് ദേശീയവരുമാനത്തില്‍ ഇടിവു വരുത്തിയത്. 367 ദശലക്ഷം റിയാല്‍ ) കമ്മിയില്‍ നിന്നും രക്ഷപെട്ടതായും മന്ത്രാലയം വ്യക്തമാക്കി.
2016 ലെ ബജറ്റില്‍ 326 ദശലക്ഷം റിയാല്‍ ചിലുകള്‍ ചുരുക്കാനാണ് പദ്ധതി. ഇതിനായിവിദേശത്ത്് നിക്ഷേപിച്ച സമ്പദ്യത്തില്‍ നിന്നും ബോണ്ടു റിലീസ് ചെയ്യാനുളള തിരുമാനവും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. ഈ വര്‍ഷം രാജ്യം ചിലവഴിച്ചത് 975 ദശലക്ഷം റിയാലായിരുന്നു. എന്നാല്‍ 2016ല്‍ ചിലവഴിക്കാന്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. 840 ദശലക്ഷം റിയാലാണ്. അത്യാവിശ്യത്തിനാണോ ഫലപ്രദമാണോ നടപ്പിലാക്കാനുളള കെല്‍പ്പുണ്ടോ എന്ന് പുനപരിശോധിച്ച ശേഷമേ പദ്ധതികള്‍ അനുവദിക്കൂവെന്നും മന്ത്രാലയം വക്താക്കള്‍ വ്യക്തമാക്കി.
2015 ല്‍ 608 ദശലക്ഷം റിയാലായിരുന്നു ദേശീയ വരുമാനം. എന്നാല്‍ 2016 ല്‍ ലക്ഷ്യം വെയക്കുന്നത് 514 ദശലക്ഷം റിയാല്‍ മാത്രമാണ്. വരുമാനത്തിന്റെ 74 ശതമാനവും എണ്ണയില്‍ നിന്നായിരുന്നു ലഭിച്ചത്. ഈ വര്‍ഷമാദ്യം എണ്ണവില ബാരലിന് 54 ഡോളറായിരുന്നു. ഇപ്പോള്‍ അത് 37 ഡോളറായി കൂപ്പുകുത്തി. ഇതാണ്റെവന്യുവിലെ വ്യത്യാസത്തിന് കാരണം.ബജറ്റ് നയരേഖയുടെ ഉളളടക്കം റിയാദ് വിപണിയുടെ ആത്മവിശ്വാത്തെ ബലപെടുത്തിയിട്ടുളളതായാണ് റിപ്പോര്‍ട്ട.
