നോട്ട് പിന്‍വലിക്കല്‍ കേന്ദ്രം വാക്ക് മാറ്റല്‍ തുടരുന്നു

ഭുവനേശ്വര്‍: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് അവസാനമില്ല. പ്രശ്‌നപരിഹാരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ ബുദ്ധിമുട്ട് ഒന്നോ രണ്ടോ പാദങ്ങള്‍ കൂടിയേ ഉണ്ടാകൂവെന്ന് മന്ത്രി മെയ്ഡ് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി.അതേസമയം നോട്ട് നിരോധനമെന്ന തീരുമാനം ഇന്ത്യന്‍ സമ്ബത്ത് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം അതിദീര്‍ഘമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് കേന്ദ്രത്തിന്റെ നോട്ട് നിരോധനം, ജിഎസ്ടി തീരുമാനങ്ങള്‍ എന്നിവയെ പിന്തുണച്ച് രംഗത്തെത്തി.
ഈ വര്‍ഷത്തെ ഒഡീഷയുടെ സാമ്ബത്തിക വളര്‍ച്ച ഉയര്‍ന്ന രീതിയിലാണെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാണിക്കുന്നു. ഇത് ദേശീയ സാമ്ബത്തിക വളര്‍ച്ചയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിച്ച നടപടിക്ക് പിന്നാലെ നവംബര്‍ 12ാം തീയതി നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നും പുതിയ നോട്ടുകള്‍ക്കനുസരിച്ച് എടിഎമ്മുകള്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നും അന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

എന്നാല്‍ വേണ്ട മുന്നൊരുക്കത്തോടെയല്ല നിരോധനം നടപ്പിലാക്കിയതെന്ന് വിമര്‍ശനമുയരുമ്‌ബോഴാണ് ജനങ്ങളുടെ ബുദ്ധിമുട്ട് വീണ്ടും നീളുമെന്ന് അദ്ദേഹം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. പണം മാറ്റുവാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനവും പിന്‍വലിച്ച് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇരുട്ടടി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *