വാരണാസി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴ വാങ്ങിയെന്നു രാഹുല്‍ ആരോപിച്ചിട്ടു ഒരുദിവസം പിന്നിടുമ്പോഴാണ് മോദിയുടെ വിമര്‍ശനം. അവര്‍ക്കൊരു യുവ നേതാവുണ്ട്. അയാള്‍ ഇപ്പോള്‍ പ്രസംഗിക്കാന്‍ പഠിച്ചുവരികയാണ്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഭൂമികുലുക്കം വരുമായിരുന്നു. യഥാര്‍ഥ ഭൂകമ്പം വരാനിരിക്കുന്നതേയുളളുവെന്നും യുപിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ രാഹുലിന്റെ പേരെടുത്തു പറയാതെ മോദി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഒരു ദശാബ്ദത്തിലധികം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മന്‍മോഹന്‍ സിങ് ഒന്നും ചെയ്തില്ലെന്നു മോദി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ സേന ഭീകരര്‍ക്ക് കവചം തീര്‍ക്കുന്നതിനു പോലെ പ്രതിപക്ഷം കള്ളപ്പണക്കാരെ സഹായിക്കുകയാണെന്നും മോദി ആരോപിച്ചു. നിസ്വാര്‍ഥരായ ജനങ്ങളുടെ അനുഗ്രഹം ലഭിക്കുകയെന്നു പറയുന്നത് ദൈവനുഗ്രഹം ലഭിക്കുന്നതിനു പോലെയാണ്. വലിയൊരു ശുദ്ധീകരണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ സൈന്യം നമ്മുടെ അഭിമാനമാണ്. എന്നാല്‍ ധൈര്യത്തെ പലരും ചോദ്യം ചെയ്യുകയാണ്. ഇതു നല്ലതാണോയെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തെ യുവാക്കളോടു ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് നീങ്ങണമെന്നും മോദി അഭ്യര്‍ഥിച്ചു.
