നിക്ഷേപം വെളിപ്പെടുത്തണം

ലക്‌നോ: നോട്ട് അസാധുവാക്കലിനു ശേഷം ബിജെപി നടത്തിയ നിക്ഷേപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. തന്നെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വഷണമെന്നും മായാവതി ആരോപിച്ചു. അക്കൗണ്ടില്‍ നിക്ഷേപിച്ച പണം പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകളാണ്. ഒരോചില്ലിപൈസയ്ക്കും കണക്കുണ്ടെന്നും മായാവതി പറഞ്ഞു. ബിജെപിയും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ആര് അന്വേഷിക്കുമെന്നും അവര്‍ ചോദിച്ചു. നാട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ബിഎസ്പി ഡല്‍ഹിയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരോള്‍ ബാഗ് ശാഖയില്‍ കോടികളാണ് നിക്ഷേപിച്ചത്. പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 104 കോടി രൂപയും മായാവതിയുടെ സഹോദരന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്. ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനാണ് നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത്. നിക്ഷേപിച്ചതില്‍ അധികവും അസാധുവാക്കിയ 1000, 500 നോട്ടുകളാണ്. 102 കോടിയുടെ 1000 രൂപനോട്ടും മൂന്നു കോടിയുടെ പഴയ 500 രൂപ നോട്ടുമാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിക്ഷേപത്തിന്റെ മുഴുവന്‍ വിവരങ്ങളും ബാങ്കില്‍നിന്നും ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *