സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളിയടക്കം 3 പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്

സൗദിയില്‍ യമന്‍ വിമതര്‍ ഹൂത്തിസേന നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം 3 പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്.
സൗദി അറേബ്യയുടെ ജസാന്‍ പ്രവിശ്യയിലാണ് അക്രമണമുണ്ടായത്. തുടര്‍ച്ചയായ ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമിക നിഗമനം. ആക്രമണം നടന്ന മേഖലയില്‍ കൂടുതലും ഇന്ത്യ ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലെ തൊഴിലാളികളാണ്.

ഷെല്ലാക്രമണത്തില്‍ കൊല്ലപെട്ടവരില്‍ ഒരു മലയാളി ഉള്‍പെടുന്നതായി സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യ്തു. എറണാകുളം ജില്ലയിലെ  പനയംപളളി ഫാറൂഖാണ് കൊല്ലപെട്ട മലയാളി. ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുളളതായി സൗദിയിലെ ഇന്ത്യന്‍ അംമ്പാസിഡര്‍ വികാസ് സ്വരൂപ് ഒരു അന്തര്‍ദേശീയ മാധ്യമത്തോട് പറഞ്ഞു. മലയാളിയുടെ മരണം സ്ഥിതികരിച്ചുകൊണ്ട് ഇന്ത്യന്‍ അംമ്പാസിഡര്‍ റ്റിറ്ററില്‍ കുറിപ്പിട്ടിരുക്കുന്നു. സൗദി- യമന്‍ അതിര്‍ത്തിയിലാണ് സംഭവം നടന്ന ജസാന്‍ പ്രവിശ്യ.

Leave a Reply

Your email address will not be published. Required fields are marked *