ന്യൂഡല്‍ഹി: വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹര്‍ജിയിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ. ഈ ആശുപത്രിയിലെ ഏഴംഗ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കൂടി ചേര്‍ത്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ഭ്രൂണം നശിപ്പിക്കുന്നതിന് തടസമില്ലെന്ന് വിധിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് അനുസരിച്ചാണ് ഭ്രൂണഹത്യക്ക് കോടതി അനുമതി നല്‍കിയത്. ജസ്റ്റീസുമാരായ എസ്.എ.ബോബ്ദെ, എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
