തളിപ്പറമ്പ്: വികസനം നമ്മളില്‍ നിന്ന് തുടങ്ങി നമ്മളില്‍ അവസാനിക്കുന്ന പ്രക്രിയയല്ലെന്നും അത് തുടര്‍പ്രവര്‍ത്തനമാണെന്നും ഇതില്‍ അവകാശമുന്നയിച്ച് ആരും ബോര്‍ഡുകള്‍ തൂക്കേണ്ടതില്ലെന്നും മന്ത്രി ജി.സുധാകരന്‍. കോട്ടക്കീല്‍പട്ടുവംകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിപിഎംലീഗ് പ്രവര്‍ത്തകര്‍ പണി പൂര്‍ത്തിയാക്കിയതിന്റെ അവകാശവാദമുന്നയിച്ച് ബോര്‍ഡ് സ്ഥാപിച്ചതിനെ പരാമര്‍ശിക്കുകയായിരുന്നു മന്ത്രി. മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് ഒട്ടും കുറച്ചു കാണെണ്ടതില്ലെന്നും അത് സര്‍ക്കാറായാലും വികസനം തുടര്‍പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു.
പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയമെന്നും മന്ത്രി പറഞ്ഞു. വര്‍ഗീയതയും അഴിമതിയുമാണ് രാജ്യത്തിന്റെ ശത്രുക്കളെന്നും ഇതിനെ രണ്ടിനെയും ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കയ്യിലുള്ള പൊതുമരാമത്തും രജിസ്‌ട്രേഷനും അഴിമതിക്ക് ഏറെ സാധ്യതയുള്ള വകുപ്പാണെങ്കിലും രണ്ടും മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു. രണ്ട് വകുപ്പുകളിലും സ്ഥലംമാറ്റങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ട സ്ഥിതി ഇല്ലാതായെന്നും മന്ത്രി പറഞ്ഞു.
