ചെന്നൈ: ജെല്ലിക്കെട്ടിനായി നിയമ നിര്‍മ്മാണം വേണമെന്ന ആവശ്യമുന്നയിച്ച് തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പുതുകോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ പോരുകാളയുടെ കുത്തേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു. വിരണ്ട കാളയുടെ ആക്രമണത്തിലും സംഭവസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 85 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ വിരണ്ട കാള സമീപത്തുണ്ടായിരുന്ന രണ്ടു പേരെ കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുത്തേറ്റവര്‍ മരണത്തിനു കീഴടങ്ങിയത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല
