ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇരുവരെയും വെറുതേ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി.
മുന്‍ മന്ത്രി ദയാനിധി മാരന്‍, സണ്‍ നെറ്റ് വര്‍ക്ക് തലവന്‍ കലാനിധി മാരന്‍, മാക്‌സിസ് കമ്പനി ഉടമ ടി.അനന്തകൃഷ്ണന്‍, കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് റാല്‍ഫ് മാര്‍ഷല്‍ എന്നിവരെ പ്രതികളാക്കിയാണ് സി.ബി.ഐ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്
എയര്‍സെല്ലിനെ ഏറ്റെടുക്കുന്നതിനായി മലേഷ്യന്‍ കമ്പനിയായ മാക്‌സിസിനെ അനധികൃതമായി ദയാനിധി മാരന്‍ സഹായിച്ചു എന്നാണ് കേസ്. ഏകദേശം 700 കോടി രൂപ ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചുവെന്നും സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ട്. വിധിക്കെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് സൂചന.
