എംഎല്‍എയ്‌ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍

ലക്‌നൗ: സമാജ്വാദി പാര്‍ട്ടി എംഎല്‍എ അരുണ്‍ വര്‍മ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ യുവതി കൊല്ലപ്പെട്ട നിലയില്‍. സുല്‍ത്താന്‍പൂരിലെ യുവതിയുടെ വീടിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഞായറാഴ്ചയാണ് ജയ്‌സിങ്പുരിലെ െ്രെപമറി സ്‌കൂളിന് സമീപത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിന് ചുറ്റുമുള്ള അടയാളം എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെ ലക്ഷണമാണെന്ന് പോലീസ് പറഞ്ഞു. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

2013ഫെബ്രുവരി 27 ന് സുല്‍ത്താന്‍പുരില്‍ നിന്ന് ജനവിധി തേടി എംഎല്‍എ ആയ അരുണ്‍ വര്‍മ സുഹൃത്തുക്കളോടൊപ്പം തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.
സെപ്റ്റംബറിലായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ തന്റെ ആരോപണം യുവതി പിന്‍വലിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്.

പോലീസ് യുവതിയുടെ കോള്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *