കൊച്ചി: ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയാണ് അതിക്ര
ൂരമായ രീതിയില്‍ വീട്ടിനുള്ള് കൊലചെയ്യപ്പെട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുള്‍ കുറ്റക്കാരനാണെന്ന്
കണ്ടെത്തിയത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ദൃക്‌സാക്ഷികളില്‌ളാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്.
അസം സ്വദേശി അമീറുള്‍ ഇസ്‌ളാമാണ് കേസിലെ ഏക പ്രതി. 2016 ഏപ്രില്‍ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയില്‍ ജിഷയെ അമ്മ രാജേശ്വരി കണ്ടെത്തിയത്. കേസ
ില്‍ 46 ദിവസങ്ങള്‍ക്ക് ശേഷം അന്യ സംസ്ഥാന തൊഴിലാളിയായ അമീറിനെ പൊലീസ് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
