കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട്​ തള്ളിയ പ്രതിനിധികള്‍ക്ക്​ നന്ദി-ഇസ്​മായില്‍

മലപ്പുറം: കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട്​ ഹൃദയത്തില്‍ സ്വീകരിക്കാതിരുന്നതിന്​ സി.പി.​െഎ പ്രവര്‍ത്തകര്‍ക്ക്​ നന്ദിയെന്ന് മുതിര്‍ന്ന നേതാവ്​​ കെ.ഇ ഇസ്​മായില്‍. ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാനാവില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തിരിച്ചറിയപ്പെടുമെന്നും ഇസ്​മായില്‍ പറഞ്ഞു. മലപ്പുറത്ത്​ നടക്കുന്ന സി.പി.​െഎ സംസ്ഥാന സമ്മേളനത്തോട്​ അനുബന്ധിച്ച്‌​ നടന്ന അഭിവാദ്യ പ്രസംഗത്തിലാണ്​ ഇസ്​മായിലി​​െന്‍റ രൂക്ഷമായ വിമര്‍ശനം.

സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​​െന്‍റയും കെ.ഇ ഇസ്​മായിലി​​െന്‍റയും ചില വിശ്വസ്​തരെ സി.പി.​െഎ സംസ്ഥാന കൗണ്‍സിലില്‍ നിന്ന്​ ഒഴിവാക്കിയിരുന്നു. ഇസ്​മായിലിനെതിരെ രൂക്ഷ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട്​ തയാറാക്കിയവരെയും തല്‍സ്ഥാനത്ത്​ നിന്ന്​ മാറ്റിയിരുന്നു.

പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതകളാണ്​ നില നില്‍ക്കുന്നതെന്നും കുടുതല്‍ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ട്​ ഇസ്​മായില്‍ കേന്ദ്ര ​േ​നതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ്​ വിവരം.

Leave a Reply

Your email address will not be published. Required fields are marked *