യോഗി ശകാരിച്ച്‌​ പുറത്താക്കിയെന്ന്​ ബി.ജെ.പി ദലിത്​ എം.പി

ലഖ്​നോ: ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദലിത്​ എം.എല്‍.എ. ​​റോബര്‍ട്ട്​സ്​ഗഞ്ചില്‍ നിന്നുളള ഛോ​േട്ട ലാല്‍ ഖര്‍വാറാണ്​ യോഗിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്​. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യോഗി ശകാരിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ്​ ലാലി​​​െന്‍റ ആരോപണം. രണ്ടു തവണ യോഗിയെ കാണാനെത്തിയെന്നും എന്നാല്‍ അദ്ദേഹം കൂടികാഴ്​ചക്ക്​ തയാറാകാതെ പുറത്താക്കുകയാണുണ്ടായതെന്നും ചുണ്ടിക്കാട്ടി ഛോ​േട്ട ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തെഴുതി. ഛോ​േട്ട ലാലി​​​െന്‍റ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന്​ ​പ്രധാനമന്ത്രി മറുപടി നല്‍കി.

സര്‍ക്കാരും ഉദ്യോഗസ്ഥരും ത​​​െന്‍റ മണ്ഡലത്തോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നത്. ത​​​െന്‍റ പരാതി കേള്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം സന്നദ്ധത കാണിക്കുന്നില്ലെന്നും ഛോ​േട്ട ലാല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥ്​, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ്​ പാണ്ഡെ, ബി.ജെ.പി നേതാവ്​ സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയാണ്​ ആരോപണം. ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി/പട്ടിക വര്‍ഗ കമീഷനും ഛോ​േട്ട ലാല്‍ പരാതി നല്‍കി.

പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത്​ സംഘടനകള്‍ രാജ്യവ്യാപകമായി ഭാരത്​ ബന്ദ്​ സംഘടിപ്പിച്ചതിന്​ തൊട്ടു പിറകെയാണ്​ പാര്‍ട്ടിയില്‍ നിന്നും വിവേചനം നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി ബി.ജെ.പി ദലിത്​ എം.എല്‍.എ രംഗത്തെത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *