തിരുവനന്തപുുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയതിലുടെ കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിന് മുന്നില്‍ കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. തീരുമാനത്തിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്ത നടപടിയാണ് ഉണ്ടായതെന്നും തീരുമാനം കൊണ്ട് നേതൃത്വത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്നും സുധീരന് പ്രതികരിച്ചു.
അതേ സമയം, തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് രാജ്യസഭ എം.പി പി.ജെ കുര്യന് പ്രതികരിച്ചു. എകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടിയില്‍ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി.ജെ കുര്യന് പറഞ്ഞു. കോണ്‍ഗ്രസിെന്റ യുവ എം.എല്‍.എമാരും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഷാഫി പറമ്ബില്‍, വി.ടി ബല്‍റാം, ഹൈബി ഇൗഡന് എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്.
