ക്ഷേ​ത്രം ഭ​ക്ത​രു​ടേ​ത്: മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി പ​ന്ത​ളം രാ​ജ​കു​ടും​ബം. ക്ഷേ​ത്രം ഭ​ക്ത​രു​ടേ​താ​ണെ​ന്ന് പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം ശ​ശി​കു​മാ​ര വ​ര്‍​മ്മ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ത്തി​ന് ക്ഷേ​ത്ര​വു​മാ​യു​ള്ള ബ​ന്ധം അ​ഞ്ച് വ​ര്‍​ഷം കൂ​ടു​ന്പോ​ള്‍ മാ​റു​ന്ന​ത​ല്ല. മേ​ല്‍​ക്കോ​യ്മ അ​ധി​കാ​ര​മാ​ണ് ദേ​വ​സ്വം​ബോ​ര്‍​ഡി​നു​ള്ള​തെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ്യേ​ണ്ട​വ​ര്‍ ചെ​യ്യേ​ണ്ട​ത് ചെ​യ്യേ​ണ്ട സ​മ​യ​ത്ത് ചെ​യ്യാ​ത്ത​തു​മൂ​ല​മാ​ണ് കൊ​ട്ടാ​രം രം​ഗ​ത്തെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1949ലെ ​ക​വ​ന​ന്‍റി​ലെ ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് കൊ​ട്ടാ​ര​ത്തി​ന്‍റെ ആ​വ​ശ്യം. ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ള്‍ അ​തേ​പ​ടി ന​ട​പ്പാ​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ക​വ​ന​ന്‍റ് ന​ട​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ദേ​വ​സ്വം​ബോ​ര്‍​ഡി​ന് അ​ധി​കാ​രം ല​ഭി​ച്ച​ത് ക​വ​ന​ന്‍റി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ഷേ​ത്രം ആ​രു​ടേ​തെ​ന്ന് ച​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​ലും പാ​ടി​ല്ല. ശ​ബ​രി​മ​ല​യെ ച​ര്‍​ച്ച​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് രാ​ജ​കു​ടും​ബം പ്ര​തി​ക​രി​ക്കു​ന്ന​ത്. രാ​ജ​കു​ടും​ബ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന നി​ല​പാ​ടാ​ണ് നേ​താ​ക്ക​ന്‍​മാ​രു​ടേ​ത്. ത​ങ്ങ​ള്‍ മ​ന്ത്രി​മാ​രെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ജാ​വി​ല്ലാ​ത്തി​ട​ത്ത് എ​ന്തി​നാ​ണ് മ​ന്ത്രി​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഏ​താ​നും മാ​സ​ത്തേ​ക്കും ഏ​താ​നും വ​ര്‍​ഷ​ത്തേ​ക്കും വ​ന്ന് ഭ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ബ​ന്ധ​മ​ല്ല കൊ​ട്ടാ​ര​ത്തി​ന്‍റേ​ത്. ആ​ചാ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ല. ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​ത്തി​ല്‍ ക​ണ്ണു​ന​ട്ടി​രി​ക്കു​ന്ന​വ​ര​ല്ല കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ള്‍. ആ​രോ വ​രു​മാ​ന​ത്തി​നാ​യി ക​ണ്ണു​ന​ട്ടി​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ത​ര്‍ ആ​രും ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യി​ട്ടി​ല്ല. ആ​റ് യു​വ​തി​ക​ള്‍ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. ഇ​വ​ര്‍ ഭ​ക്ത​മാ​ര്‍ അ​ല്ല. ഇ​വ​ര്‍ ഭ​ക്ത​മാ​രെ മോ​ശ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. ആ​രോ എ​ഴു​തി​യ തി​ര​ക്ക​ഥ പോ​ലെ​യാ​ണ് ഇ​വ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​തെ​ന്നും ശ​ശി​കു​മാ​ര വ​ര്‍​മ്മ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *