ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് തീവ്രവാദി കൊല്ലപ്പെട്ടു. വെടിവയ്പില്‍ ഒരു പോലീസുകാരനു പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു.
ദക്ഷിണ കാഷ്മീരിലെ ത്രാലില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. മേഖലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.
