സ​ര്‍​ക്കാ​ര്‍ വി​വേ​ക​പൂ​ര്‍​ണ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണം: സു​കു​മാ​ര​ന്‍ നാ​യ​ര്‍

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍​ക്കു കോ​ട്ടം ത​ട്ടാ​തെ​യു​മു​ള്ള വി​വേ​ക​പൂ​ര്‍​വ​മാ​യ തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്ന് എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തി​നെ​തി​രാ​യ പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ടി​ന്‍റെ സ​മാ​ധാ​ന​ത്തെ​യും ആ​ചാ​ര​ങ്ങ​ളെ​യും മു​ന്‍​നി​ര്‍​ത്തി​യാ​ക​ണം സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും മു​ന്‍ വി​ധി വി​ധി പ്രാ​ബ​ല്യ​ത്തി​ല്‍​നി​ല്‍​ക്കു​ന്നു എ​ന്നാ​ണ് അ​ര്‍​ഥ​മെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സു​പ്രീം കോ​ട​തി ന​ട​പ​ടി​യോ​ടു പ്ര​തി​ക​രി​ച്ച​ത്. പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും അ​ര്‍​ഥ​മു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ലി​ച്ച്‌ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ടു​ത്ത ജ​നു​വ​രി 22-നാ​ണ് സു​പ്രീം കോ​ട​തി പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്പ് ഹ​ര്‍​ജി​ക​ളി​ല്‍ തീ​ര്‍​പ്പു​ണ്ടാ​വി​ല്ലെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​യി. വി​ധി സ്റ്റേ ​ചെ​യ്യു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *