നെടുമ്ബാശേരി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ കേസെടുത്തു. സമരങ്ങള്‍ നിരോധിച്ച വിമാനത്താവളത്തില്‍ മുദ്രവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്തതിനാണ് കേസ്.
പൂനയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്കു നേരെ വിമാനത്താവളത്തിനു പുറത്ത് വന്‍പ്രതിഷേധമാണ് ഉയരുന്നത്. നാമജപങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധം മൂലം വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതിരുന്ന തൃപ്തി ഇപ്പോഴും അവിടെ തുടരുകയാണ്. ആക്രമണം ഉണ്ടാകുമോയെന്ന ഭയം മൂലം ഇവരുമായി പോകാന്‍ ടാക്സിക്കാര്‍ തയാറാകുന്നില്ല.
