തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് തീരുമാനം. ഒളിവില്‍ പോയ ഇയാള്‍ കേരളം വിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഷഫീഖിനെ കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
ഇയാളുടെ ജന്മനാടായ ഈരാറ്റുപേട്ടയിലും ബന്ധു വീടുകളിലും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതിനിടെ ഇമാം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഫീക്ക് അല്‍ ഖാസിമിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തത്. വിതുര പോലീസാണ് പള്ളി പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ ഇമാമാണ് ഷഫീക്ക്. ആരോപണത്തിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.
