കോവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു

ലണ്ടന്‍: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ മൂന്നാംഘട്ടം ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലേറെ ആളുകളിലാണ് മൂന്നാംഘട്ടത്തില്‍ പരീക്ഷണം നടക്കുന്നത്. 2021 ന്റെ തുടക്കത്തില്‍ വാക്്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പരീക്ഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ആന്‍ഡ്ര്യൂ പൊള്ളാര്‍ഡ് വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പിന്റെ ഡയരക്ടറും കോവിഡ് വാക്്‌സിന്‍ പരീക്ഷണദൗത്യത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമാണ് പൊള്ളാര്‍ഡ്.
രണ്ടു ധര്‍മ്മങ്ങളാണ് പുതിയ വാക്്‌സിന്‍ കൊണ്ട് മനുഷ്യശരീരത്തില്‍ നടത്താന്‍ ശ്രമിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് കൊറോണ വൈറസിന്റെ പ്രോട്ടീന്‍ പ്രതലത്തെ നശിപ്പിക്കുകയാണ് ഒന്നാമത്തേത്. വൈറസ് ബാധയേറ്റിട്ടുള്ള മനുഷ്യകോശങ്ങളെ നശിപ്പിച്ച് കൂടുതല്‍ കോശങ്ങളിലേക്ക് വൈറസ് പടരുന്നത് തടയുകയാണ് രണ്ടാമത്തേത്.
കൊറോണ വൈറസിന് രൂപമാറ്റം സംഭവിക്കുന്നുവെന്നത് പരീക്ഷണഘട്ടങ്ങളിലെ പ്രധാനവെല്ലിവിളിയാണെന്ന് അന്‍ഡ്ര്യു പൊള്ളാര്‍ഡ് പറഞ്ഞു. ഈ വെല്ലുവിളിയെ എങ്ങിനെ പ്രതിരോധിക്കുമെന്നും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലും ഒരേ രീതിയില്‍ വാക്്‌സിന്‍ ഫലപ്രദമാണെന്നും തെളിയേണ്ടതുണ്ട്. ഇതിന് പ്രദേശിക തലങ്ങളില്‍ പരീക്ഷണങ്ങള്‍ ആവശ്യമായി വരും. പ്രായമായവരില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് ശ്രമകരമായതിനാല്‍ വാക്്‌സിന്റെ ശേഷി എത്രയായിരിക്കണമെന്നും തീരുമാനിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
രണ്ടു രീതിയിലാണ് മനുഷ്യശരീരത്തിന് പ്രതിരോധ ശേഷിയുണ്ടാകുന്നത്. ഒന്നാമതായി, വൈറസ് ശരീരത്തില്‍ ബാധിച്ചശേഷം അസുഖം ഭേദമാകുകയാണെങ്കില്‍ ആ വൈറസിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധശേഷി കൈവരിക്കും. മിക്ക വൈറസുകളുടെ കാര്യത്തിലും ഇത് സംഭവിക്കുന്നുണ്ട്. കുട്ടിക്കാലക്ക് ഒട്ടുമിക്കയാളുകളിലും പല തരത്തിലുള്ള വൈറസ് ബാധകളുണ്ടാകുകയും ശരീരം പ്രതിരോധശേഷി കൈവരിക്കുകയും ചെയ്യും. കോവിഡിന്റെ കാര്യത്തിലും വലിയൊരു ജനവിഭാഗത്തിന് അത് സംഭവിക്കാമെങ്കിലും രോഗവ്യാപനത്തിന്റെ തോതും മരണസംഖ്യയുടെ വര്‍ധനവും വച്ചു നോക്കുമ്പോള്‍ അതിനായി കാത്തിരിക്കാനാവില്ല. വാക്്‌സിനിലൂടെ തന്നെ പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കേണ്ടി വരും.
ലോകത്തിന് മുഴുവന്‍ വാക്്‌സിന്‍ എത്തിക്കുന്നതാകും മറ്റൊരു വെല്ലിവിളി. ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വാക്്‌സിന്‍ ആവശ്യമായി വരും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്്‌സിന്‍ എത്തിക്കുകയെന്നതാണ് പല രാജ്യങ്ങളും ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്. ഇത് തന്നെയായിരിക്കും കോവിഡ് പ്രതിരോധത്തിലും ചികില്‍സയിലും പ്രായോഗികമായ രീതി. പൊള്ളാര്‍ഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *