ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ കലോത്സവം സമാപിച്ചു

മലപ്പുറം: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ജില്ലാതല കലമേള ‘ പൊലിമ ‘ നവ്യാനുഭവമായി. ജെ.എസ്.എസ് ന് കീഴില്‍ തൊഴില്‍പരിശീലനം നേടിയ ഗുണഭോക്താക്കളുടെയും പ്രീ പ്രൈമറി ടീച്ചേഴ്‌സ് പരിശീലന വിഭാഗത്തിലെ വിദ്യാര്‍ഥികളുമുള്‍പ്പെടെ 726 പേര്‍ കലാമേളയില്‍ പങ്കെടുത്തു. 17 മുതല്‍ 60 വയസ്സ് വരെയുള്ളവരുടെ ഗുണഭോക്താക്കളുടെ ഒപ്പന, തിരുവാതിര, നാടന്‍പാട്ട്, കോല്‍ക്കളി, സംഘനൃത്തം, ഭരതനാട്യം തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ഗോത്രവിഭാഗത്തില്‍പെട്ടവരുടെ നൃത്തങ്ങളും ആദിവാസി കലാരൂപങ്ങളും സദസ്സിന് പുതുമയുള്ള അനുഭവമായിരുന്നു. ചളിക്കല്‍ പട്ടികവര്‍ഗ കോളനിയിലെ സുവര്‍ണയുടെ നേതൃത്വത്തിലുള്ള ആദിവാസി നൃത്തവും വളയനൊടി പട്ടികവര്‍ഗ കോളനിയിലെ രതി സുരേഷിന്റെ നേതൃത്വത്തിലുള്ള ആദിവാസി കലാരൂപവും മേളയുടെ പ്രത്യേകതയായിരുന്നു. നൂറോളം ആദിവാസി കലാകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രീ പ്രൈമറി ടീച്ചേഴ്‌സ് വിഭാഗത്തില്‍ മത്സരാടിസ്ഥാനത്തിലാണ് പരിപാടികള്‍ നടത്തിയത്. മുന്നുറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒരു വര്‍ഷം 4000 ത്തോളം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ജെ.എസ്.എസ് ന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് ജെ.എസ്.എസ് ന്റെ സേവനം എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കൂടിയായ പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.

കലാമേള പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ കെ.പി ജെല്‍സീമിയ, നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ്, സ്ഥിരം സമിതി അധ്യക്ഷ മുംതാസ് ബാബു, ലീഡ് ബാങ്ക് മാനേജര്‍ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നസീമ, ടി.പി അഷ്‌റഫലി, അമല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം ഉസ്മാന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, യാസ്മിന്‍ വഹാബ്, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *