ആരോപണ വിധേയരുടെ ഐ പി എസ് പട്ടിക

തിരുവനന്തപുരം: 35 എസ് പിമാര്‍ ഐ പി എസ് പരിഗണനാ പട്ടികയില്‍. എന്നാല്‍ ആരോപണ വിധേയരും വകുപ്പ് തല നടപടി നേരിട്ടവരുമെല്ലാമുണ്ടെന്നറിയുമ്പോഴേ പട്ടികയുടെ പ്രസക്തി പൂര്‍ണമാവൂ. ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശുമായി ഒത്തുകളിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആര്‍ സുകേശന്‍, സന്തോഷ് മാധവനുമായി വഴിവിട്ട ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന്‍, മനുഷ്യകടത്തില്‍ സി ബി ഐ അന്വേഷണം നേരിടുന്ന എസ് പി, മേലുദ്യോഗസ്ഥനോട് ധിക്കാരപരമായി പ്രതികരിച്ച ഉദ്യോഗസ്ഥന്‍.. ഇങ്ങനെ പോവുന്നു 35 എസ് പിമാരുടെ പട്ടിക. നേരത്തെ സ്‌ക്രീനിംഗ് കമ്മിറ്റി പലകാരണങ്ങളാല്‍ ഐ പി എസ് നിഷേധിച്ച ഉദ്യോഗസ്ഥരും ഇപ്പോഴത്തെ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പ് നടപടി റദ്ദാക്കിയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ 11 ഒഴിവുകളിലേക്ക് 17 പേരുടെ പട്ടിക നല്കിയിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആര്‍ക്കും ഐ പി എസ് നല്കിയിരുന്നില്ല. സാം ക്രിസ്റ്റി ഡാനിയലിനെതിരെ ഹാപ്പി രാജേഷ് കൊലകേസുമായി ബന്ധപ്പെട്ടുയര്‍ന്ന ബന്ധമാണ് റിപ്പോര്‍ട്ടിലുള്ളത്. സുകേശനെതിരെയുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തുടര്‍നടപടിക്ക് സര്‍ക്കാറിലാണ്. എ കെ ജമാലുദ്ദീനെതിരെയാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *