മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അന്തരിച്ചു

മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍(76) അന്തരിച്ചു. രാവിലെ 9.30ഓടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഞായറാഴ്ച രാവിലെ 7.30 ന് മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഉച്ചക്ക് പന്ത്രണ്ടുമണിമുതല്‍ എടവണ്ണ പത്തംപിരിയത്തെ വസതിയില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കും. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുന്‍പത്രാധിപരുമായിരുന്നു. വര്‍ത്തമാനം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, Read More …

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും എസ്‌എഫ്‌ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്സിറ്റി കോളജിലെ രീതികള്‍ മാറാന്‍പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്‌എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ Read More …

സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണം; സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ബി.ജെ.പി വനിതാ എം.പി രമാദേവിക്കെതിരെ സമാജ്‍വാദി പാര്‍ട്ടി എം.പി അസം ഖാന്‍ നടത്തിയ മോശം പ്രസ്താവനക്കെതിരെ വിമര്‍ശവുമായി സുഷമ സ്വരാജ്. അസംഖാന്‍ മാനസിക വൈകൃതമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്നതാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണമെന്നും സുഷമ ആവശ്യപ്പെട്ടു.

സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണ് : ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ട- കോടിയേരി

തിരുവനന്തപുരം : സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞങ്ങള്‍ സഹോദരപാര്‍ട്ടികളാണ്. ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നുംഅദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന്പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി Read More …

മോഷണക്കേസ്‌ പ്രതിയുടെ പേരില്‍ ഒന്നരക്കോടി വീതം മതിപ്പുള്ള രണ്ട്‌ ആഡംബരവീടുകള്‍

താനൂര്‍: കാട്ടിലങ്ങാടിയില്‍ മോഷണക്കേസില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതിയുടെ പേരിലുള്ളതു ഒന്നരക്കോടി രൂപ വീതം വിലവരുന്ന രണ്ട്‌ ആഡംബര വീടുകള്‍. കാട്ടിലങ്ങാടിയില്‍ വിവിധ വീടുകളില്‍നിന്നായി 13 പവനും 6000 രൂപയും മോഷ്‌ടിച്ച കേസില്‍ പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശേരി എഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി നൗഷാദാ(40)ണ്‌ പിടിയിലായത്‌. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: ഗള്‍ഫിലാണെന്നു Read More …

‘പിശാചിനെ’ ഒഴിപ്പിക്കാനായി മൂന്നു വയസ്സുകാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ യുവതിക്ക് 25 വര്‍ഷം തടവുശിക്ഷ

ലോസ് ഏഞ്ചല്‍സ് : ‘പിശാചിനെ’ ഒഴിപ്പിക്കാനായി മൂന്നുവയസ്സുകാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ യുവതിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച്‌ കോടതി. കാലിഫോര്‍ണിയയില്‍ ഏഞ്ചല ഫാക്കിന്‍ എന്ന യുവതിയാണ് മകളെ കൊലപ്പെടുത്തിയത്. 2016 ഫെബ്രുവരിയിലാണ് ഫാക്കിനും സുഹൃത്തും ഭാവിവരനുമായ ഉന്‍ത്വന്‍ സ്മിത്തും മകള്‍ മയ്യയോടൊപ്പം അര്‍കന്‍സാസ് എന്ന സ്ഥലത്തേക്ക് താമസം മാറിയത്. തുടര്‍ന്ന് ഇരുവരും കുഞ്ഞിനോടൊപ്പം കാറിനുള്ളിലാണ് Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായിയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണമാണ്. വിപണിയില്‍ 78 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അബുദാബിയില്‍ നിന്ന് ബുധനാഴ്ച കരിപ്പൂരില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്‌സില്‍ നിന്ന് പിടികൂടിയത്. മലപ്പുറം Read More …

മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവന; അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും

ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. പാര്‍ട്ടിയില്‍ അവസാന വാക്ക് മുല്ലപ്പള്ളിയുടെതാണെന്ന് വിലയിരുത്തിയ പാര്‍ട്ടി നേതൃത്വം, സംഭവത്തില്‍ അതൃപ്തി അറിയിച്ചു. പരസ്യ പ്രസ്താവന അനില്‍ അക്കര ഒഴിവാക്കേണ്ടിയിരുന്നെന്നും, പരസ്യമായി പ്രതികരിച്ച രീതി തെറ്റായിപ്പോയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആലത്തൂര്‍ Read More …