Author: kerala-live
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ; ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. മലപ്പുറം കരുവാരക്കുണ്ട് Read More …
പ്രളയത്തില്‍ പമ്ബയിലേയ്ക്ക് ഒഴുകി വന്ന മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്‍കും
കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ പമ്ബയിലേയ്ക്ക് ഒഴുകിയെത്തിയ മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്കാന് മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. 20,000 ക്യുബിക് അടി മണലാണ് ദേവസ്വം ബോര്‍ഡിന് സൗജന്യമായിട്ട് നല്‍കുന്നത്. ബാക്കി വരുന്ന മണല്‍ കേന്ദ്രപൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള വിലയ്ക്ക് ആവശ്യമുള്ളവര്‍ക്ക് നല്‍കാനും തീരുമാനമായി. സര്‍ക്കാരില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന മണല്‍ പമ്ബയില്‍ വിവിധ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി Read More …
തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞാലും കേരളാ പൊലീസിന് രക്ഷയില്ല, ബീഹാറില്‍ നിന്നും പൊലീസുകാരുടെ മടക്കയാത്ര ദുരിതത്തില്‍
കോഴിക്കോട്: ബീഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ മടക്കയാത്ര ദുരിതത്തില്‍. കഴിഞ്ഞ ദിവസം പട്നയില്‍ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാര്‍ക്ക് വന്‍ യാത്രാ ക്ലേശമാണ് നേരിടേണ്ടിവന്നത്. പട്ന എറണാകുളം എക്സ്പ്രസില്‍ 114 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. മൂന്ന് ദിവസമാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യേണ്ടത്. കടുത്ത Read More …
“കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില് കണ്ടാല്‍ മതി” മുല്ലപ്പള്ളിയെ വിമര്‍ശിച്ച് എംഎം മണി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് വൈദ്യതി മന്ത്രി എംഎം മണി. കേരളത്തില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന സര്‍വേ ഫലം കണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തുള്ളിച്ചാടുകയാണ്. അതേ സമയം അഖിലേന്ത്യാ തലത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന്‍ യാതെരാരു പ്രയാസവുമില്ലെന്ന് എംഎം മണി കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫിന് സീറ്റ് കുറയും Read More …
ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം ; ഡിഎംഒ റിപ്പോര്‍ട്ട് തേടി
മഞ്ചേരി: ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവും മഞ്ചേരി എംഎല്‍എയുമായ എം Read More …
കസ്റ്റഡിമരണങ്ങള് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
കോട്ടയം: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ ബെഹ്റ നിര്‍ദേശം നല്കി. കസ്റ്റഡിമരണങ്ങള് ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു ക്യാമ്ബ് ചെയ്യുന്നുണ്ടെന്നും ഡിജിപി അറിയിച്ചു.മണര്‍കാട് സ്വദേശി നവാസാണ് കോട്ടയം മണര്‍കാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി മദ്യപിച്ച് Read More …
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല : കെ സി വേണുഗോപാല്‍
ഡല്‍ഹി : കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . ഇത് ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്ബനികള്‍ക്ക് നേട്ടമായെന്നും ബിജെപിക്കായി ചെയ്തതാണ് ഈ എക്സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു Read More …
