കെവിന്‍ വധക്കേസിലെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

കോട്ടയം: കെവിന്‍ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കേസിലെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. കേസില്‍ ഇതുവരെ അഞ്ച് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞു. പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്ബില്‍വെച്ച്‌ ചാക്കോ ഒഴികെയുള്ള പ്രതികള്‍ കാറിലെത്തി പെട്രോള്‍ അടിച്ചു. ശേഷം പമ്ബിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷം Read More …

നെയ്യാറ്റിന്‍കര ആതമഹത്യ: പ്രതി ചന്ദ്രന്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ കുറ്റസമ്മതവുമായി ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. വസ്തുവില്‍പന തടയാന്‍ താന്‍ ശ്രമിച്ചെന്ന് ചന്ദ്രന്‍ പൊലീസിനു മുമ്ബാകെ സമ്മതിച്ചു. അമ്മയ്ക്കൊപ്പം ചേര്‍ന്ന് മന്ത്രവാദം നടത്തിയത് വസ്തു വില്‍പന തടയാനാണെന്നും ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.അതേസമയം, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനപ്രതി ചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ Read More …

കൊച്ചിയില്‍ ചന്ദനത്തിരയില്‍ നിന്നും തീ പടര്‍ന്ന് ഫ്ലാറ്റിനു തീ പിടിച്ചു

കൊച്ചി: പനമ്ബിളി നഗറിലേ ക്‌ളൗഡ്‌ 9 ഫ്‌ളാറ്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു ഫ്‌ളാറ്റ്‌ പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. എന്നാല്‍ മുഴുവന്‍ സാധന സാമഗ്രികളും നശിച്ചു. രാത്രി കത്തിച്ചു വെച്ചിരുന്ന ചന്ദന തിരിയില്‍ നിന്നാണ് തീ പടര്‍ന്നു കയറിയത്. പുലര്‍ച്ചെ തൊട്ടടുത്ത ഫ്‌ളാറ്റുകളില്‍ ഉള്ളവര്‍ പുക കണ്ടതിനെ തുടര്‍ന്ന് പനമ്ബിള്ളി നഗര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ Read More …

ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങി കുവൈറ്റ്. റമദാന്‍ കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ ശുഹലയുടെ നിര്‍ദേശപ്രകാരമാണ് ബാച്‌ലര്‍മാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. റമദാന്‍ മാസം കഴിയുന്നതോടെ പരിശോധനകളുള്‍പ്പെടെ വ്യാപകമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. മുനിസിപ്പല്‍ Read More …

ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടു; സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

മലപ്പുറം: മലപ്പുറത്ത് ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടതായി പരാതി. എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം എടക്കരയിലെ ഗുഡ് ഷേപ്പേര്‍ഡ് സ്‌കൂളിനെതിരെയാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. ടിസി വേണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ്ടു ഫീസ് ഒന്നിച്ച്‌ നല്‍കണമെന്നാണ് സ്‌കൂള്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ ചൈല്‍ഡ് ലൈനാണ് പരാതി നല്‍കിയിരിക്കുന്നത്.

ആല്‍വാര്‍ കൂട്ടബലാത്സംഗം: നീതി കിട്ടും, യുവതിയെ സന്ദര്‍ശിച്ച്‌ രാഹുല്‍

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം. തനിക്കിത് രാഷ്ട്രീയ വിഷയമല്ലെന്നും വൈകാരിക പ്രശ്നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏപ്രില്‍ 26ന് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ദളിത് യുവതിയ്ക്ക് കൂട്ട ബലാത്സംഗം നേരിടേണ്ടി വന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു Read More …

ഭാര്യ ഒളിച്ചോടി; കാമുകനെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച്‌ ഭര്‍ത്താവ്

ധര്‍: വിവാഹിതയായ സ്ത്രീയുടെ കൂടെ ഒളിച്ചോടിയതിന് യുവാവിന് മര്‍ദ്ദനം. സ്ത്രീയുടെ ഭര്‍ത്താവാണ് യുവാവിനെ തല്ലിച്ചതച്ചത്. മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് തല്ലുകയായിരുന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. മുകേഷിന്‍റെ ഭാര്യയുടെ കൂടെയാണ് രവി ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇതേക്കുറിച്ച്‌ സംസാരിക്കാനായി മുകേഷ് രവിയെ വിളിച്ചു. എന്നാല്‍ സംസാരത്തിന് മുതിരാതെ ഇയാള്‍ രവിയെ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു. Read More …

വയനാട് ജില്ലയില്‍ കോളറ പടരുന്നു

കല്പറ്റ: ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി കഴിഞ്ഞ ദിവസം കല്പറ്റയിലെ റിസോര്‍ട്ട് ജീവനക്കാരന് കോളറ ബാധിച്ചു. കോളറ ലക്ഷണങ്ങളോടെ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ യുവാവിനെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തോട്ടംമേഖലയ്ക്ക് പുറമെ നഗരത്തില്‍ കൂടി കോളറ ബാധിച്ചത് ആരോഗ്യവകുപ്പിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. പകര്‍ച്ചവ്യാധി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്.