Author: kerala-live
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു; ജാംനഗറില്‍ മത്സരിക്കും
ന്യൂഡല്‍ഹി: പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. അംഗത്വമെടുത്തതിന് ശേഷം ഹര്‍ദിക് ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അഹമ്മദാബാദില്‍ ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരിക്കും ഹര്‍ദിക്കിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ്. മാര്‍ച്ച് 12ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങിലാവും ഹാര്‍ദികിന്റെ Read More …
നടിയെ ആക്രമിക്കല്‍: വിചാരണ വൈകിപ്പിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
കൊച്ചി> യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് രണ്ടാം പ്രതി മാര്‍ടിന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞു. ആവശ്യത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പ്രതിയുടെ വാദം കോടതി തള്ളി.കേസില്‍ നടന് ദീലീപ് പ്രതിയും പള്‍സര്‍ Read More …
ഒമാനില്‍ മൂന്ന് കവര്ച്ചക്കേസുകളിലായി 13 പേര് പിടിയില്‍
ഒമാന്‍ : ഒമാനില്‍ മൂന്ന് കവര്ച്ചക്കേസുകളിലായി 13 പേര് പിടിയിലായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇതില്‍ രണ്ടെണ്ണം പൊലീസ് ചമഞ്ഞ് കവര്‍ച്ചനടത്തിയ കേസുകളാണ്.ദോഫാറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ചനടത്തിയ ഒമ്ബത് പേര് അറസ്റ്റിലായി. വീടുകളില്‍നിന്നും കടകളില്‍നിന്നുമാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്ന് ദോഫാര്‍ പ്രവിശ്യയിലെ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. സീബിലെ മബേല ഭാഗത്തുനിന്ന് പൊലീസ് ചമഞ്ഞ് Read More …
ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷയെ പാക്കിസ്ഥാന് ഉപയോഗിച്ചിട്ടുണ്ടെന്ന് മുഷറഫ്
ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക് വാര്‍ത്താ ചാനലിനോട് നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഭരണകാലത്ത് പാക് രഹസ്യാന്വേഷണ വിഭാഗം ജെയ്ഷെയെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെയ്ഷെയ്ക്കെതിരായ നടപടിയേയും മുഷറഫ് സ്വാഗതം ചെയ്തു. Read More …
മുഖ്യമന്ത്രിക്കെതിരേ വാട്സ്ആപ്പില്‍ അപകീര്‍ത്തി സന്ദേശം; സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാട്സ്ആപ്പ് സന്ദേശം അയച്ച എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേന്ദ്രനെയാണ് വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ തുടരുന്ന പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എന്തുകൊണ്ടാണ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ഇമാമിന്റെ Read More …
കശ്മീരില്‍ ഒരു ഭീകരനെക്കൂടി വധിച്ചു, സുരക്ഷാ സേന തിരച്ചില്‍ തുടരുന്നു
ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില് സൈന്യവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. പ്രദേശത്തെ മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷാ സേന ഭീകരര്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ സുരക്ഷാ Read More …
