തിരിച്ചടിച്ച്‌ ഇന്ത്യ; ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ത്തന്നെ, മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു?

ബാലാകോട്ട്: പാക് അധീനകശ്മീരിലല്ല പാകിസ്ഥാനില്‍ത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്‍തുന്‍ഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്‍റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്‍റെ Read More …

മന്ദമരുതിയില്‍ ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: റാന്നി മന്ദമരുതിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് സമീപവാസികളായ ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം പുന്നല സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് Read More …

നടിയെ ആക്രമിച്ച കേസ്: വിചാരണ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ച്‌ ഹൈക്കോടതി. പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുക. പ്രത്യേക കോടതിയും ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി. 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദിലീപിന്റെയും പള്‍സര്‍ സുനിയുടേയും എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ Read More …

നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്; മുന്നറിയിപ്പുമായി മുല്ലപ്പള്ളി

കൊച്ചി: ഫേസ്ബുക്കില്‍ വിടി ബല്‍റാം എംഎല്‍എയും എഴുത്തുകാരി കെആര്‍ മീരയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ പോരാളികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേങ്ങളുമായി കെപിസിസി. സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഏറ്റെടുക്കില്ലെന്നാണ് മുല്ലപ്പള്ളി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ലൈംഗിക അഭിരുചിയെ അപമാനിക്കല്‍, Read More …

പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം; വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു

മുംബൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തൊമ്ബതുകാരിയായ ബിഎസ്സി കെമിസ്ട്രി വിദ്യര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദിവസങ്ങളോളം ക്ലാസില്‍ വരാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഹാജര്‍ കുറവായിരുന്നു. ഇതോടെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ സഹായിക്കണമെന്ന് വിദ്യാര്‍ത്ഥിനി അധ്യാപകനോട് ആവശ്യപ്പെട്ടു. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാത്രമല്ല തിയറി പരീക്ഷയിലും ജയിപ്പിക്കാമെന്നും ആവശ്യമുള്ള Read More …

കാസര്‍ഗോഡ് ജില്ലയില്‍ എച്ച്‌ 1 എന്‍ 1: ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ

കാസര്‍കോഡ്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധയെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തില്‍ കാസര്‍കോഡ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍. കാഞ്ഞങ്ങാട് വെച്ച്‌ ഇന്ന് പ്രത്യേക യോഗം ചേരും. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും ആശങ്കയുടെ സാഹചര്യമില്ല എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആരോഗ്യവകുപ്പ് ആവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് Read More …

തന്‍റെ പാര്‍ട്ടി ബിജെപിയുടെ ബി ടീമല്ലെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിയുടെ ബി ടീമല്ല മക്കള്‍ നീതി മയ്യമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍. തന്‍റെ പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുനെല്‍വേലിയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാര്‍ട്ടിയെ ആക്രമിക്കുന്ന ചിലര്‍ പറയുന്നത് ബിജെയുടെ ബി ടീമാണ് മക്കള്‍ നീതി മയ്യം. എന്നാല്‍ മക്കള്‍ നീതി മയ്യം Read More …

ഒടുവില്‍ ചിറ്റിലപ്പിള്ളി സമ്മതിച്ചു, വിജേഷിന്‌ 5 ലക്ഷം നല്‍കാം; ഉത്തരവാദിത്വം ഇല്ലെന്ന വാദം പിന്‍വലിച്ചു

കൊച്ചി : വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച്‌ ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. വിജേഷിന്റെ അമ്മക്കാണ് തുക നല്‍കുക. വീഗാലാന്‍ഡ് കമ്ബനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം Read More …