യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. വ്യാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വെള്ളിയാഴ്ചയാണെങ്കില്‍ ഞായര്‍ വരെയായിരിക്കും അവധിയെന്നാണ് വിവരം.

ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സിനിമയിലെത്തിയ നടി മേഘാ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു;  തലകീഴായി മറിഞ്ഞ കാറില്‍ നിന്നും നടിയെ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം

യുവനടി മേഘാ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. എറണാകുളം മുളന്തുരുത്തിക്ക് സമീപത്ത് വെച്ച്‌ മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. തലകീഴായി മറിഞ്ഞ കാര്‍ ഒരു മണിക്കൂറോളം അങ്ങിനെ കിടന്നു. അതിന് ശേഷമാണ് കാറില്‍ നിന്നും നടിയെ പുറത്തെടുത്തത്. മറ്റൊരു കാറില്‍ ഇടിച്ച മേഘയുടെ കാര്‍ റോഡരികില്‍ തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് മേഘ Read More …

സംസ്ഥാനത്താകെ അയ്യായിരം കോടി രൂപ സാമൂഹിക പെന്‍ഷന്‍ നല്‍കി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊല്ലം: സംസ്ഥാനത്തെ 35 ലക്ഷം വീടുകളില്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകളിലൂടെ 5000 കോടി രൂപ എത്തിക്കാനായാതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേശിംഗനാട് റാപിഡ് ഡെവലപ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ തുടങ്ങുന്ന വൈവിധ്യവത്കരണ സംരംഭമായ ഡ്രീംസിന്റെ തുടക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാനായി Read More …

രാജ്യസഭ: യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭയിലേക്ക് മല്‍സരിക്കുന്ന യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാമനിര്‍ദേശപ​ത്രി​ക സമര്‍പ്പിച്ചു. രാ​വി​ലെ 11ന്​​ ​നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് മുമ്ബാകെയാണ് സി.​പി.​എ​മ്മി​​​​​​െന്‍റ എ​ള​മ​രം ക​രീ​മും സി.​പി.​െ​എ​യു​ടെ ബി​നോ​യ്​ വി​ശ്വ​വും ​പ​ത്രി​ക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. വിജയരാഘവന്‍ അടക്കമുള്ളവര്‍ സ്ഥാനാര്‍ഥികളെ അനുഗമിച്ചു. യു.​ഡി.​എ​ഫി​ന്​ വേ​ണ്ടി Read More …

ഇത് കേരളത്തിലെ ഒരു മന്ത്രിയാണ്; ഫോട്ടോ വൈറല്‍

കാലവര്‍ഷം കനത്തതോടെ കറന്റ് കട്ടും പതിവായി. ആളുകളുടെ ശാപവാക്കുകള്‍ കെഎസ്‌ഇബിക്ക് മാത്രമല്ല വൈദ്യുതി മന്ത്രിക്കും നിര്‍ലോഭം ലഭിക്കുന്ന കാലമാണ്. മടിയന്മാരായ ചില ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പണി കൊടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനിടെയാണ് ഫേസ് ബുക്കില്‍ മണിയാശാന്റെ ജനകീയ ഇടപെടലുകളുടെ അടിക്കുറിപ്പാകുന്ന ചിത്രം വൈറലാകുന്നത്. മന്ത്രി തന്നെ നേതൃത്വം നല്‍കി റോഡില്‍ കടപുഴകി Read More …

അര്‍ജന്റീനയുടെ ലക്ഷ്യം ലോകകപ്പ് സെമി ഫൈനല്‍

അര്‍ജന്റീനയുടെ ലോകക്കപ്പില്‍ കുറഞ്ഞത് സെമി ഫൈനല്‍ വരെയെങ്കിലും എത്തുമെന്ന് . അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രെസിഡന്‍ഡ് ടാപ്പിയ ആണ് ഇങ്ങനെ ഒരു ലക്ഷ്യം മുന്നോട്ട് വെച്ചത്. ഐസ്ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും സെമിഫൈനല്‍ ഒരു അപ്രാപ്യമായാ ലക്ഷ്യമല്ല എന്നാണ് ടാപിയുടെ അഭിപ്രായപെട്ടത്. 2014 ലോകക്കപ്പില്‍ റണ്ണറപ്പ് ആയിരുന്ന അര്‍ജന്റീന ഈ Read More …

പി.സി.ജോര്‍ജ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ജസ്‌നയുടെ കുടുംബം; ഹര്‍ജിയില്‍ കോടതിയുടെ നിര്‍ണായക വിധി

പി.സി.ജോര്‍ജ് എം.എല്‍.എ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച്‌ കാണാതായ ജസ്‌നയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് പി.സി.ജോര്‍ജ് ജസ്നയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജസ്നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോര്‍ജ് പറഞ്ഞിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം.ആവശ്യമില്ലാത്ത അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. Read More …

വാജ്പേയി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് എയിംസ്(എ.ഐ.ഐ.എം.എസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. വാജ്പേയിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 93 കാരനായ വാജ്പേയിയെ എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നേത്ത്വത്തിലുള്ള ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. 1998 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഏറെ നാളായി അസുഖബാധിതനാണ്.