ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്

ചാലക്കുടി•ഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്. ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കി. കൈയ്യേറ്റമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല.

ബിവറേജസ് കോര്‍പ്പറേഷന്‍ 15 കോടി രൂപയുടെ മദ്യം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചു

തിരുവനന്തപുരം: 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ മദ്യം ഒഴുക്കിക്കളയാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മദ്യം നശിപ്പിക്കാന്‍ നികുതി വകുപ്പ് അനുവാദം കൊടുത്തതോടെയാണ് തീരുമാനവുമായി മുന്നോട്ട് പോകാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടിയ സമയത്ത് റെയ്ഡുകളിലും മറ്റും പിടിച്ചെടുത്ത മദ്യമാണ് ഒഴുക്കിക്കളയുന്നത്. ഈ മദ്യം വീണ്ടും ഉപയോഗിക്കുന്നത് Read More …

മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി രംഗത്ത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ലീഗ് ഇക്കാര്യത്തില്‍ ഇടപ്പെട്ടതെന്നും ഇതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്ബ് ലീഗിന്റെ സീറ്റ് വിട്ടു കൊടുത്തപ്പോള്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ നാടുകടത്താനൊരുങ്ങി ഓസ്ട്രിയ

വിയന്ന: ഓസ്ട്രിയയില്‍ മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ നാടുകടത്താനൊരുങ്ങുന്നു. തീവ്ര ഇസ്ലാമികവാദം രാജ്യത്ത് പിടിമുറക്കുന്നുവെന്ന് ആരോപിച്ചാണ് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ ഏകദേശം 60 ഇമാമുമാരെ പുറത്താക്കുന്നത്. ഇതിന് പുറമേ തുര്‍ക്കിയുടെ സാമ്ബത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുന്നതിനും ഓസ്ട്രിയ സര്‍ക്കാര്‍ തയ്യാറെടുക്കുന്നയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ സാമ്ബത്തിക സഹായ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന Read More …

അനസ് എടത്തൊടിക കേരള ബ്ലാസ്റ്റഴേ്സിലേക്ക് തന്നെ

കൊച്ചി: ജംഷെഡ്പൂര്‍ എഫ്‌സിയുടെ പ്രതിരോധനിരക്കാരനും മലയാളിയുമായ അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട്‌കെട്ടും. അനസ് ബ്ലാസ്റ്റേഴ്സുമായി രണ്ടുവര്‍ഷത്തെ കരാറില്‍ രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. കൂടുതല്‍ മലയാളിതാരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ ഇന്ത്യന്‍ ടീം അംഗംകൂടിയായ അനസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തം ക്യാമ്ബില്‍ എത്തിച്ചത്. നിലവില്‍ കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ടീമിലംഗമാണ് Read More …

വധഭീഷണി : ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണിയുണ്ടെന്ന വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു. ഈ വാര്‍ത്ത പൂര്‍ണമായും കള്ളമാണെന്ന് താന്‍ പറയില്ല. പക്ഷെ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ മോദി പയറ്റുന്ന തന്ത്രമാണ്. ജനപ്രീതി ഇടിയുന്ന സമയത്താണ് ഇത്തരം കൊലപതകം പദ്ധതികളെപ്പറ്റിയുള്ള Read More …

ശബരിമലയ്ക്കടുത്ത് വനത്തില്‍ ചുരിദാറും ബാഗും.. ദുര്‍ഗന്ധം വമിക്കുന്നു! ജസ്നയ്ക്കായി തെരച്ചില്‍ തുടരുന്നു

കോട്ടയം: 80 ദിവസമാകുന്നു കോട്ടയം സ്വദേശിനിയായ ജസ്‌ന മേരി എന്ന പെണ്‍കുട്ടിയെ കാണാതായിട്ട്. കേരളത്തിന് അകത്തും പുറത്തുമെല്ലാം പോലീസും ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തുന്നുവെങ്കിലും ഒരു ഫലവും ഇല്ല. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വനഭാഗങ്ങളിലും പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നിര്‍ണായകമായ ഒരു വിവരവും ലഭിക്കുകയുണ്ടായി. ലിത്വേനിയന്‍ Read More …

ഇത് ശര്‍മിഷ്ഠ മുഖര്‍ജി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍, രാജ്യം അറിയുന്ന കഥക് നര്‍ത്തകി; വൈറലായി പിതാവിനയച്ച ട്വീറ്റ്…

നാലു വര്‍ഷം മുന്‍പ് മാത്രം കോണ്‍ഗ്രസില്‍ സജീവമായി. ജനകീയ സമരങ്ങളില്‍ പങ്കെടുത്തു. നൃത്തവും വായനയും യാത്രയും സമരവുമൊക്കെ നിറഞ്ഞ ഒരു അസാധാരണ പെണ്‍ ജീവിതം. ഒരിക്കലും അച്ഛന്റെ അധികാരങ്ങളുടെ പങ്കു പറ്റാന്‍ നില്‍ക്കാത്ത സ്വഭാവം. ഇന്ത്യന്‍ പ്രസിഡന്റിന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും രാഷ്ട്രപതി ഭവനില്‍ സുഖമായി കഴിയാം എന്നിരിക്കെ അതിനു പോകാതെ ഡെല്‍ഹിയിലെ കൊച്ചുവീട്ടില്‍ ഓമനകളായ മൂന്നു Read More …