കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും: നീനുവിന്റെ മൊഴി രേഖപ്പെടുത്തി

കോട്ടയം: ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാല്‍ താന്‍ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും’ നീനു പറഞ്ഞു. നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ‘എന്നെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഇത് ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അറിയിച്ചു. തോല്‍വിക്ക് കാരണം ഗ്രൂപ്പ് തര്‍ക്കമാണെന്ന സുധീരന്റെ ആരോപണവും അദ്ദേഹം തള്ളി. സംഘടനാപരമായ പോരായ്മകള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കമാണ് തോല്‍വിയിലേക്ക് Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഘടനാപരമായ ബലഹീനതകള്‍ പരിശോധിക്കുമെന്നും കാരണങ്ങള്‍ കണ്ടെത്തി കൂട്ടായി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനെല്ലാം കൂട്ടായ ശ്രമം വേണമെന്നും, രമേശ് ചെന്നിത്തല പറഞ്ഞതിനോട് തികച്ചും യോജിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.മാത്രമല്ല, പരാജയത്തില്‍ ഒരാളെയും കുറ്റപ്പെടുത്തേണ്ടതില്ല,എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. Read More …

കെവിന്‍ വധക്കേസ് ; സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ ക്രൂരമായ കൊലപ്പെടുത്തിയ കെവിന്‍ വധകേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പൊലീസുകാരുടെ പങ്ക് പുറത്തു കൊണ്ടുവരണം, ഇതിന് സിബിഐ അന്വേഷണമാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പദവിയും വേണ്ട ; സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടെന്ന് കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്നും അദ്ദേഹം അറിയിച്ചു.

ഹറമുകളില്‍ തിരക്കേറുന്നു; തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി ഗവണ്‍മെന്റും

ജിദ്ദ: റമദാന്‍ പകുതി പിന്നിട്ടതോടെ ഇരുഹറമുകളിലും തിരക്കേറുന്നു. റമദാന്റെ ദിനരാത്രങ്ങള്‍ ഹറമുകളില്‍ കഴിച്ചുകൂട്ടാനും ഉംറക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. കര, വ്യോമ പ്രവേശന കവാടങ്ങളിലും തിരക്കേറിയിട്ടുണ്ട്. അതിര്‍ത്തികളിലെ മദീനത്തുല്‍ ഹുജ്ജാജ് ഉംറ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തു. തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ അതാതു ഗവര്‍ണറേറ്റുകള്‍ക്ക് കീഴില്‍ വേണ്ട എല്ലാ ഒരുക്കളും പൂര്‍ത്തിയാക്കി. എക്‌സ്പ്രസ് Read More …

ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചു

ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഐ.എന്‍.എക്‌സ് മീഡിയ. ഷീന ബോറ വധക്കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിനെക്കുറിച്ച്‌ ഇന്ദ്രാണി സൂചന നല്‍കിയത്. തുടര്‍ന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചിദംബരം ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വാധീനം ചെലുത്തി Read More …

18കാരനോടൊപ്പം കഴിയാന്‍ 19കാരിയായ കാമുകിക്ക്​ ഹൈകോടതി അനുമതി

കൊച്ചി: ആണ്‍കുട്ടിക്കൊപ്പം 19കാരിയായ പെണ്‍കുട്ടിക്ക്​ വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കാന്‍ ഹൈകോടതി അനുമതി. ആണ്‍കുട്ടിക്ക് വിവാഹപ്രായമായില്ലെന്ന കാരണത്താല്‍ പിരിക്കാനാവില്ലെന്നും വിവാഹം കഴിക്കാതെ ഒരുമിച്ചുതാമസിക്കാന്‍ നിയമപരമായി തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഡിവിഷന്‍ ബെഞ്ചി​​െന്‍റ വിധി. 18കാരനായ കാമുക​​െന്‍റ തടവില്‍ കഴിയുന്ന മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിതാവ് നല്‍കിയ ഹരജിയാണ്​ തള്ളിയത്​. യുവാവിന് പ്രായമാകു​േമ്ബാള്‍ വിവാഹം നടത്താന്‍ തയാറാണെന്ന്​ പിതാവ്​ Read More …