സംസ്ഥാനത്ത് അറുപതോളം മദ്യശാലകള്‍ ഉടന്‍ തുറക്കും

തിരുവനന്തപൂരം: സംസ്ഥാനത്ത് അറുപതോളം മദ്യശാലകള്‍ ഉടന്‍ തുറക്കും. തദേശസ്ഥാപനങ്ങളുടെ അനുമതി ഒഴിവാക്കിയ സാഹചര്യത്തിലാണിത്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് കടകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല. പാതയോരത്തുനിന്ന് മാറ്റിയവയാണ് തുറക്കുക.   മദ്യശാലകള്‍ക്ക് ഇനി തദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നു മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും തീരുമാനമായി. മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിവേണമെന്ന നിയമ ഭേദഗതി കൊണ്ടു Read More …

വയനാട് ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ സ്ഥിതീകരിച്ചു

മാനന്തവാടി:  ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ റിപ്പോര്‍ട്ട് ചെയ് തു. വെള്ളമുണ്ട പഞ്ചായത്തിലെ ഇരുപത്തൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും കാരണം മെയ് 28 നായിരുന്നു യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ് ദ ചികിത്സയ് ക്കായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സ്വാബ് കള്‍ച്ചര്‍, പി സി ആര്‍ പരിശോധനയിലാണ് Read More …

ഗംഗേശാനന്ദയെ ഹാജരാക്കിയില്ല; പോലീസിന് കോടതിയുടെ ശകാരം

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പോലീസിനെ ശകാരിച്ചത്. വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുമ്‌ബോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സ്വാമി ഇല്ലാതെയാണ് പോലീസ് Read More …

കശാപ്പ് നിയന്ത്രണം ; കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജയിലില്‍ പോകേണ്ട അവസ്ഥ ഉണ്ടായാല്‍ കര്‍ഷകര്‍ ഈ മേഖലയില്‍നിന്നു പിന്‍മാറുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലൂന്നി കേരള പോലീസ്

തിരുവനന്തപുരം:  മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അറിയിച്ചു. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കുട്ടികളെ ദുഃസ്വാധീനത്തില്‍പെടുത്താന്‍ ഇടയുള്ള പുകയില ഉത് പന്നങ്ങള്‍, ലഹരി വസ് തുക്കള്‍ എന്നിവയുടെ ലഭ്യത സ് കൂള്‍ പരിസരങ്ങളില്‍ Read More …

സൗദിയില്‍ മലയാളി ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വെടിവയ്പ്പ്, രണ്ട് മരണം

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് അദ്ധ്യാപകര്‍ കൊല്ലപ്പെട്ടു. പ്രവാസി മലയാളി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബല്‍ ശൃംഖലയില്‍പ്പെട്ട കിങ്ഡം സ്‌കൂളിലാണ് സംഭവം. ബുധനാഴ്ച്ച സൗദി സമയം ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. എന്നാല്‍ റംസാന്‍ പ്രമാണിച്ച് സ്‌കൂള്‍ അവധിയായതിനാല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. സൗദി സ്വദേശിയായ അദ്ധ്യാപകനും Read More …

കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക്

മാനന്തവാടി: മധ്യവേനല്‍ അവധിക്കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. കടുത്ത വേനലിനെ തുടര്‍ന്ന് ഈ വര്‍ഷം സന്ദര്‍ശക സമയത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ദ്വീപില്‍ എത്തുന്ന സന്ദര്‍ശകരെ ബാധിച്ചിട്ടില്ല. ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാന്‍ എത്തുന്നവരുടെ എണ്ണ0 വര്‍ഷതോറും കൂടി വരികയാണ്.   ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരക്ക് കൂടുതല്‍. Read More …

പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം

മലപ്പുറം:  പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയില്‍  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭാ/വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.     വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കൂടാന്‍ Read More …