ശബരിമലയില്‍ സ്ത്രീകളെത്തി

പത്തനംതിട്ട: മുമ്പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരെ പല പ്രശ്‌നങ്ങളും നടന്നതാണ്. ഇന്നും സ്ത്രീകളുടെ പ്രവേശന കാര്യത്തില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സുനില്‍ സ്വാമിയുടെ നേതൃത്വത്തില്‍ യുവതികള്‍ സന്നിധാനത്തെത്തിയെന്നാണ് പറയുന്നത്. സംഭവത്തിന്റെ ചിത്രം ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായിരിക്കുകയാണ് വൈറലായത്. ശബരിമലയിലെ സ്വാധീനം ഉപയോഗിച്ചാണ് സുനില്‍ സ്വാമി Read More …

നിര്‍ത്തിയ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കും

കൊച്ചി: സംസ്ഥാനത്തും അയല്‍സംസ്ഥാനങ്ങളിലും കെഎസ്ആര്‍ടിസി നിര്‍ത്തിയ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. സര്‍വീസ് പുനരാരംഭിക്കന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് സര്‍വീസില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവിടങ്ങളിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരി 5.2 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 9.4 Read More …

രാമക്ഷേത്രം; അനുകൂല രേഖകള്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി

ഭുവനേശ്വര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായ നിരവധി രേഖകള്‍ കോടതിക്കു മുമ്ബാകെയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. രാമക്ഷേത്രം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനെത്തിയ രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് നിയമപരമായ സാധുത നല്‍കുന്ന നിരവധി Read More …

അവയവ ദാനത്തിന് തടസ്സങ്ങളൊന്നുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാനത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അങ്ങേയറ്റം ആവശ്യമായ നിബന്ധനകള്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളൂ. മസ്തിഷ്‌ക മരണം സര്‍ക്കാര്‍ ഡോക്ടര്‍ ഉറപ്പു വരുത്തുന്നതില്‍ എന്താണ് തെറ്റെന്ന് ആരോഗ്യമന്ത്രി ചോദിച്ചു. അവയവദാനത്തിന്റെ മറവില്‍ ചൂഷണം ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന സമിതിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടാവണം. Read More …

സി പി ഐക്ക് മറുപടി; ശത്രുക്കള്‍ക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുത്- കോടിയേരി

തിരുവനന്തപുരം: ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള അവസരം ഇടതുമുന്നണി കക്ഷികള്‍ ഉണ്ടാക്കരുതെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മുന്നണി മര്യാദ ആരും ലംഘിക്കരുത്. കുത്തിത്തിരുപ്പുകളെ ഇടതു നേതാക്കള്‍ ഒന്നിച്ച് നേരിടണം. മന്ത്രിസഭാ തീരുമാനം ജനങ്ങളിലെത്തിക്കുന്നതില്‍ ഒരു മടിയുമില്ല. ചര്‍ച്ചയിലൂടെ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ മുന്നണിയിലില്ല. കാനത്തെ ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലേത് വ്യാജ  ഏറ്റുമുട്ടല്‍ എന്ന് Read More …

മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മഹിജ

കോഴിക്കോട്: മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിലൂടെ ജിഷ്ണുവിന്റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്നും സഹോദരന്‍ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഖമുണ്ടായെന്നും മഹിജ വ്യക്തമാക്കി. അതിനാല്‍ മുഖ്യമന്ത്രിയെ കാണാന്‍ പോകേണ്ടെന്നാണ് തീരുമാനമെന്ന് അവര്‍ അറിയിച്ചു. ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. Read More …

ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാവുന്നു: സൂസെപാക്യം

തിരുവനന്തപുരം: ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.   2016ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മാത്രം പോക്‌സോ നിയമപ്രകാരം കേരളത്തില്‍ ആയിരത്തിലധികം കേസുകളാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഢാലോചന ആരോപിക്കുന്നത് ജാള്യത മറക്കാന്‍

ന്യൂഡല്‍ഹി: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജാള്യത മറക്കാനാണ് പ്രതിഷേധങ്ങള്‍ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് ഡല്‍ഹിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗൂഢാലോചന നടത്തിയെന്ന വാദം ആരും അംഗീകരിക്കില്ലെന്നും സ്വന്തം മകന്‍ Read More …