ജില്ലയില്‍ 45 മാതൃകാ പോളിംഗ് ബൂത്തുകള്‍

പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായുള്ള 45 മാതൃകാ പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് സൗകര്യം, രണ്ടു വാതിലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ ബൂത്തുകളിലുണ്ടാവും. ജില്ലയിലെ 74 പോളിംഗ് ബൂത്തുകളില്‍ റാമ്പ് സൗകര്യവും ഒരുക്കും. ഗവ.എച്ച്.എസ് കോന്നി കിഴക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ വടക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ തെക്കുഭാഗം, മൈലപ്ര സേക്രഡ് Read More …

മദര്‍ തെരേസ വിശുദ്ധ പദവിയിലേയ്ക്ക്

വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും. വത്തിക്കാനില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വിളിച്ചുചേര്‍ക്കുന്ന സമിതിയ്ക്കു ശേഷമാണ് വിശുദ്ധ പദവി സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചത്. മദറിനൊപ്പം മറ്റു നാലു പേര്‍ കൂടി വിശുദ്ധ പദവിയില്‍ എത്തുന്നുണ്ട്. സെപ്തംബര്‍ നാലിന്, മദറിന്റെ ചരമവാര്‍ഷിക ദിനത്തിനു തലേന്നായിരിക്കും Read More …

തിരുവാമ്പാടിയില്‍ ലീഗ് തന്നെ

തിരുവനന്തപുരം: സീറ്റുവിഭജനം സംബന്ധിച്ചു മുസ്ലീം ലീഗ് നിലപാട് കടുപ്പിച്ചു. ലീഗ് പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം. തിരുവമ്പാടിയടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു സീറ്റിലും ഇനി ചര്‍ച്ചയുണ്ടാവില്ലെന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മാത്രമായിരിക്കും ഇനി ലീഗുമായി ചര്‍ച്ച നടക്കുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. Read More …

കെ കെ രമ വടകരയില്‍

കോഴിക്കോട്: ആര്‍ എം പി നേതാവ് കെ കെ രമ വടകരയില്‍. ആര്‍ എം പിയുടെ സ്വാധീന മേഖലയില്‍ ജയിക്കാനാകുമെന്ന കണക്കെടുപ്പിന് ഒടുവിലാണ് മല്‍സരിക്കാന്‍ രമ തയ്യാറെടുക്കുന്നത്. ആര്‍എംപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 25നുണ്ടാകും. സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കെകെ രമ വടകരയില്‍ Read More …

പ്രവാചക നിന്ദ: ഈജിപ്ത് മന്ത്രി പുറത്ത്

കെയ്‌റോ: പ്രവാചകനെകുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായ മന്ത്രിയെ ഈജിപ്ത് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.നീതിന്യായ വകുപ്പുമന്ത്രി അഹമ്മദ് അല്‍ സെന്‍ദിനെയാണ് പ്രധാനമന്ത്രി ഷരീഫ് ഇസ്്മായില്‍ പുറത്താക്കിയതായി മിഡില്‍ ഈസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. കെയ്‌റോയിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവാചകനെ കുറിച്ച് മന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. താങ്കളെ കുറിച്ച് അപവാദപ്രചാരണം നടത്തുന്ന Read More …

തിരുവമ്പാടി വിട്ടുകൊടുക്കാം: ലീഗ്

ജിദ്ദ: തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതില്‍ മുസ്ലിം ലീഗിന് വിമുഖതയില്ലെന്ന് പാര്‍ട്ടി നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍.പക്ഷെ,ഒരു കണ്ടീഷന്‍; സുരക്ഷിതമായ മറ്റൊരു സീറ്റ് മുസ്ലിം ലീഗിന് കിട്ടണം.സൗദി സന്ദര്‍ശനം നടത്തുന്ന ഇ.ടി. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തിരുവമ്പാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്തെല്ലാം ഭിന്നതകളുണ്ടായാലും മുസ്ലിം ലീഗ് ഇവിടെ വിജയിക്കും.മലയോര Read More …

ലോക ഉപഭോക്ത്യദിനം

തിരുവനന്തപുരം: ലോക ഉപഭോക്ത്യ അവകാശ ദിനമായ മാര്‍ച്ച് 15 ന് ലീഗല്‍ മെട്രോളജി സംസ്ഥാനത്ത് ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മെട്രോളജി ആന്റ് ഹെല്‍ത്ത്‌കെയര്‍, ലീഗല്‍ മെട്രോളജി വകുപ്പും ഉപഭോക്ത്യ സംരക്ഷണവും നവീന സാധ്യതകള്‍, ഉപഭോക്ത്യ സംരക്ഷണ നിയമം, ലീഗല്‍ മെട്രോളജി നിയമങ്ങളും ചട്ടങ്ങളും സുരക്ഷിതമായ ഭക്ഷണം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം എന്നീ വിഷയങ്ങളില്‍ ശില്പശാലകള്‍, ഹാള്‍ Read More …

വേനലിനെ ചെറുക്കാന്‍ ആയുര്‍വേദം

മലപ്പുറം: വേനലിന്റെ കാഠിന്യത്തെ ചെറുക്കാന്‍ ആയുര്‍വേദ പരിരക്ഷാ നിര്‍ദേശങ്ങള്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ലീന അറിയിച്ചു. ലഘുവായതും ദഹിക്കാനെളുപ്പമുള്ളതുമായ ഭക്ഷണം, നെയ്യ് ചേര്‍ത്ത കഞ്ഞി, മലര്‍കഞ്ഞി, പാല്‍കഞ്ഞി, ജലാംശം കൂടുതലുള്ള പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കുക. അമിതമായ എരിവ്, പുളി, ഉപ്പ്, മസാല ചേര്‍ത്തവ, അച്ചാര്‍, ബേക്കറി പലഹാരങ്ങള്‍, മൈദ, Read More …