കടുവയുടെ ആക്രമണത്തില് നിന്നു യുവതി രക്ഷപ്പെട്ടു
മാനന്തവാടി:തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഷാണമംഗലത്തു കടുവയുടെ ആക്രമണത്തില്നിന്നു ആദിവാസി യുവതി തലനാരിഴക്കു രക്ഷപ്പെട്ടു. ഷാണമംഗലം അടിയ കോളനിയിലെ യുവതിയാണ് അല്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചാടിയടുത്ത കടുവ യുവതിയുടെ അലര്ച്ച കേട്ടു പിന്വാങ്ങുകയായിരുന്നു. കോളനി പരിസരത്തു ആടിനെ ആക്രമിക്കുന്നതിനിടെയാണ് കടുവ യുവതിക്കുനേരേ ചാടിയത്. നോര്ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര് സെക്ഷനില്പ്പെട്ട സ്ഥലമാണ് ഷാണമംഗലം. Read More …
