കാടിറങ്ങി നാശംവിതച്ച്‌ വന്യമൃഗങ്ങള്‍

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ട​ക്ക് പെ​യ്ത മ​ഴ ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ര്‍​ന്നെ​ങ്കി​ലും വ​ന​ത്തി​നു​ള്ളി​ലെ അ​രു​വി​ക​ളും തോ​ടു​ക​ളും നി​റ​യാ​ത്ത​തി​നാ​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കാ​ടി​റ​ങ്ങി നാ​ട്ടി​ലെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. കോ​ന്നി ത​ണ്ണി​ത്തോ​ട് റോ​ഡി​ല്‍ പേ​രു​വാ​ലി ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ള്‍ ദാ​ഹ​മ​ക​റ്റാ​ന്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ പേ​രു​വാ​ലി​യി​ല്‍ ക​ല്ലാ​റ്റി​ല്‍​നി​ന്ന്​ വെ​ള്ളം കു​ടി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. റോ​ഡി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ണ്ണി​ത്തോ​ട് Read More …

അനുവദിച്ചത്​​ 56 പദ്ധതി, പൂര്‍ത്തിയാക്കിയത് 10; മാനന്തവാടിയില്‍ ‘അംബേദ്കര്‍ ഗ്രാമം’ അട്ടിമറിച്ചു

ആ​ദി​വാ​സി ഊ​രു​ക​ളു​ടെ സ​മ​ഗ്ര വി​സ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ‘അം​ബേ​ദ്ക​ര്‍ ഗ്രാ​മം’ പ​ദ്ധ​തി വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ല്‍ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട്. വെ​ള്ള​മു​ണ്ട, തി​രു​നെ​ല്ലി, തൊ​ണ്ട​ര്‍​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2017-18 ല്‍ 56 ​പ​ദ്ധ​തി​ക​ള്‍​ക്ക് തു​ക അ​നു​വ​ദി​ച്ച​തി​ല്‍ 10 എ​ണ്ണ​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വെ​ള്ള​മു​ണ്ട​യി​ലെ ആ​ല​ഞ്ചേ​രി, പു​റ​വ​ഞ്ചേ​രി, മേ​ച്ചേ​രി, കാ​ക്ക​ന്‍​ചേ​രി ആ​ദി​വാ​സി കോ​ള​നി​ക​ള്‍​ക്ക് ഏ​ഴ് പ​ദ്ധ​തി​ക​ള്‍​ക്ക് 76.17ല​ക്ഷം അ​നു​വ​ദി​ച്ച​തി​ല്‍ ഒ​രെ​ണ്ണ​മേ പൂ​ര്‍‌​ത്തി​യാ​ക്കി​യി​ട്ടു​ള്ളൂ. Read More …

കുംഭമേള, റംസാന്‍ ആഘോഷങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: അമിത് ഷാ

ന്യൂഡല്‍ഹി: കുംഭമേള, റംസാന്‍ ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. മഹാമാരിയുടെ നിലവിലെ വ്യാപന വേഗത തീര്‍ച്ചയായും അപകടകരമാണെന്നും കോവിഡ് -19 നെതിരായ രണ്ടാം പോരാട്ടത്തില്‍ വിജയം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശരിയായ തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. “കുംഭമേളയായാലും റംസാന്‍ ആഘോഷമായാലും കോവിഡിന് അനുയോജ്യമായ Read More …

സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു; പവന് 35,400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4425 രൂപയുമായി. കഴിഞ്ഞദിവസം 35,320 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ വര്‍ധനവുണ്ടായി. ഔണ്‍സിന് 1,777 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് Read More …

പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി

പുണെ: പുണെയില്‍ ഇന്ദൂരി ഗ്രാമത്തില്‍ പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി. ട്രക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്. പ്രണയബന്ധമാണ് പെണ്‍മക്കളെ കൊല്ലാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദിനി, പ്രണയിക്കുന്ന ആളോട് ഫോണില്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം ഭരത് കണ്ടു. Read More …

‘ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടി’; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്

മലപ്പുറം : ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ജെയ്സല്‍ താനൂരിനെതിരെ കേസെടുത്ത് പോലീസ്. 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് ചവിട്ടിക്കയറാന്‍ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സല്‍ ഏറെ ശ്രദ്ധേയനായിരുന്നു. താനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്. താനൂര്‍ ബീച്ചിലെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം Read More …

ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടി കൂട്ടുകാരനൊപ്പം കുടുംബജീവിതം ആരംഭിച്ചു; 3 വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍

തെങ്കാശി: ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടി കൂട്ടുകാരനൊപ്പം കുടുംബജീവിതം ആരംഭിച്ച ഭാര്യ 3 വര്‍ഷത്തിന് ശേഷം പിടിയില്‍. തമിഴ്‌നാട് തെങ്കാശിയിലെ കുത്തുകല്‍ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴുഞ്ഞത്. തെങ്കാശി കുത്തുകല്‍ ഗ്രാമത്തിലെ കാളിരാജ് എന്നയാള്‍ നാലു വര്‍ഷം മുന്‍പാണ് അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം Read More …

യാത്രക്കാരനെ ഇടിച്ച്‌ നിര്‍ത്താതെ പോയ ബൈക്ക് യാത്രികരുടെ ചിത്രം പുറത്ത് വിട്ട് പോലിസ്

എടപ്പാള്‍: യാത്രക്കാരനെ ഇടിച്ച്‌ നിര്‍ത്താതെ പോയ ബൈക്ക് യാത്രികരുടെ ചിത്രം പുറത്ത് വിട്ട് പൊന്നാനി പോലിസ്. കഴിഞ്ഞ ഏപ്രില്‍ ഒന്നാം തിയ്യതി ഉച്ചയ്ക്ക് ശേഷം 03.30 മണിക്ക് പൊന്നാനി കുണ്ടുകടവ് ജംഗ്ഷന്‍ ഭാഗത്ത്‌ വച്ച്‌ അമിത വേഗതയില്‍ വന്ന സ്കൂട്ടര്‍ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ചു വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍ കാലിനു Read More …