കേരളത്തില്‍ നടക്കുന്നത് ആചാര സംരക്ഷണ സമരമല്ല; ബിജെപിക്ക് പത്തു വോട്ട് കിട്ടാനുള്ള സമരം; വിശ്വാസികള്‍ തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ ആചാരം സംരക്ഷിക്കാനുള്ള സമരമല്ല കേരളത്തില്‍ നടക്കുന്നത് മറിച്ച്‌ ബിജെപിക്ക് പത്ത് വോട്ടു കിട്ടാനുള്ള സമരമാണെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. Read More …

തീരദേശത്തിന് പ്രത്യേക പാക്കേജ്: മല്‍സ്യതൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. തീരദേശ വികസനത്തിനും തീരദേശവാസികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യുുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജിന് പുറമേ ദിശ നിര്‍ണയ ഉപകരണം, Read More …

തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ല

തിരക്കുകള്‍ ഏറെയുണ്ടെങ്കിലും ഒരു കാലത്ത് സി.പി.എമ്മിന്റെ തീപ്പൊരി നേതാവായ ഗൗരിയമ്മ തന്നെക്കുറിച്ച്‌ തിരക്കി എന്ന് അറിഞ്ഞപ്പോള്‍ കാണാനായി ഓടി എത്തിയതാണ് ധനമന്ത്രി തോമസ് ഐസക്.   എന്നാല്‍ ഇഷ്ടക്കാരോട് കുറച്ച്‌ അധികാരത്തോടെ വെറുതെ മുഖത്ത് ദേഷ്യം വരുത്തി സംസാരിക്കുന്ന ഗൗരിയമ്മ തോമസ് ഐസക്കിനെയും വെറുതെ വിട്ടില്ല തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ Read More …

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്‌എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്‌എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. അമിത് ഷാ ഉദ്ദേശിച്ചത് എസ്‌എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്‌എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

ശബരിമല: തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്‌എന്‍ഡിപി

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഭാരവാഹികളുടെ യോഗം അംഗീകരിച്ചതായും വെള്ളാപ്പള്ളി അറിയിച്ചു. ശബരിമല വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ എസ്‌എന്‍ഡിപിക്ക് താല്പര്യമില്ല. നാഥനില്ലാ സമരത്തിന് ആളെ കൂട്ടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗക്കേസ്; ശക്തിയുള്ളവര്‍ക്ക് മുന്നില്‍ നിയമം വഴി മാറുക സ്വാഭാവികം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുന്നത് സ്വാഭാവികമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സാധാരണക്കാരനും ശക്തിയുള്ളവര്‍ക്കും രണ്ട് നിയമങ്ങളാണ്, അത്‌കൊണ്ട് ശക്തിയുള്ളവര്‍ക്ക് മുന്നില്‍ നിയമം സ്വാഭാവികമായും വഴിമാറും. എന്നാല്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നേല്‍ പണ്ടേ അറസ്റ്റ് ചെയ്‌തേനെ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി Read More …

ദുരിതാശ്വാസഫണ്ട് വിതരണം കാര്യക്ഷമമല്ലെന്ന് ചെന്നിത്തല

ആലപ്പുഴ: പ്രളയ ബാധിതര്‍ക്കുള്ള സര്‍ക്കാരിന്‍റെ ദുരിതാശ്വാസ ഫണ്ട് വിതരണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യഗഡുവായി നല്‍കാമെന്നു പറഞ്ഞ പതിനായിരം രൂപ എത്രയും വേഗം ജനങ്ങളില്‍ എത്തിക്കണം. പല സ്ഥലങ്ങളിലും ഇക്കാര്യത്തില്‍ പരാതി ഉയരുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയബാധിതര്‍ക്ക് 10,000 രൂപ സഹായവിതരണം ഈ മാസം അഞ്ചിനകം പൂര്‍ത്തിയാക്കും: ഐസക്

ആലപ്പുഴ > പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപ വീതമുള്ള സഹായവിതരണം അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ‌്. ഏറെപ്പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. എല്ലായിടത്തും യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ‌്തു. Read More …