സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 280 രൂപ താഴ്ന്നിരുന്നു. 24,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,035 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വിമാനത്താവള ലേലം അന്തിമ തീരുമാനം ഹൈക്കോടതി വിധിയ്ക്ക് വിധേയം

കൊച്ചി> തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടികള്‍ ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത് . ലേല നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു ഇടപെടേണ്ട സാഹചര്യം ഉണ്ടായാല്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിര്‍ക്കുന്നത് Read More …

കൊച്ചിന്‍ കപ്പല്‍ശാലയില്‍ മറൈന്‍ അംബുലന്‍സുകളുടെ നിര്‍മാണം ആരംഭിച്ചു

കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിന് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന മൂന്നു മറൈന്‍ അംബുലന്‍സുകളുടെ സ്റ്റീല്‍ കട്ടിങ്ങ് മന്ത്രി മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു. കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നിര്‍മിക്കുന്ന മറൈന്‍ ആംബുലന്‍സിന് 22.5 മീറ്റര്‍ നീളവും 6.0 മീറ്റര്‍ ഭീം സൈസും 14 നോട്ടിക്കല്‍ വേഗതയുമുണ്ട്.  കൊച്ചി കപ്പല്‍ശാലയുടെ ഇന്‍ഹൗസ് Read More …

പൊതു പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

കൊച്ചി: പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി. പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ Read More …

ജയില്‍, വേര്‍പിരിയല്‍, പ്രണയം, ക്ഷമ; അവളിനി ഡോ. ഹാദിയ അശോകന്‍

: ഹാദിയ ഇനി വെറും ഹാദിയ അല്ല, ഡോ. ഹാദിയ അശോകന്‍ ആണ്. ഭര്‍ത്താവായ ഷഫീന്‍ ജഹാനാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹാദിയ ഡോക്ടറായ വിവരം അറിയിച്ചിരിക്കുന്നത്. ”ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. അല്‍ഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം ലക്ഷ്യസ്ഥാനത്ത് Read More …

ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്

കൊച്ചി: ഇന്ധനവിലയില്‍ നേരിയ വര്‍ധനവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് ഇന്ന് ഒമ്ബത് പൈസയും ഡീസലിന് 13 പൈസയും കൂടി. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും യഥാക്രമം 22 പൈസയും 25 പൈസയും വീതം കൂടിയിരുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 66 പൈസയാണ്. ഡീസലിന്റെ വില 70.59 ആയും ഉയര്‍ന്നു. Read More …

നടിയെ ആക്രമിച്ച കേസ്: വിചാരണ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ച്‌ ഹൈക്കോടതി. പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുക. പ്രത്യേക കോടതിയും ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി. 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദിലീപിന്റെയും പള്‍സര്‍ സുനിയുടേയും എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ Read More …

നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്; മുന്നറിയിപ്പുമായി മുല്ലപ്പള്ളി

കൊച്ചി: ഫേസ്ബുക്കില്‍ വിടി ബല്‍റാം എംഎല്‍എയും എഴുത്തുകാരി കെആര്‍ മീരയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ പോരാളികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേങ്ങളുമായി കെപിസിസി. സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഏറ്റെടുക്കില്ലെന്നാണ് മുല്ലപ്പള്ളി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ലൈംഗിക അഭിരുചിയെ അപമാനിക്കല്‍, Read More …