സഭാ കേസില്‍ സര്‍ക്കാരിന്‌ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം; യാക്കോബായ വിഭാഗത്തിന് സെമിത്തേരിയില്‍ കയറാം : ഹൈക്കോടതി

കൊച്ചി: സഭാ കേസില്‍ സര്‍ക്കാരിനും പൊലീസിനും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതിയുടെ നിര്‍ണായക വിധി. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ മാത്രം പൊലിസ് ഇടപെട്ടാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു. കട്ടച്ചിറ, വരിക്കോലി പളളികളില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജിയിലാണ്‌ വിധി- മരണാനന്തര കര്‍മങ്ങള്‍ക്കായി യാക്കോബായ വിഭാഗത്തിന് സെമിത്തേരിയില്‍ കയറാമെന്നും പിറവം പള്ളി Read More …

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കണമെങ്കില്‍ ഗസറ്റില്‍ പരസ്യം നല്‍കണമെന്ന് കോടതി

കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ഇക്കാര്യം ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നറിയുന്നതിനാണിത്. ഇതിനായി സമയം അനുവദിച്ച്‌ ഹര്‍ജി ഏപ്രില്‍ നാലിലേക്ക് മാറ്റി. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിനോട് Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയാണ് ഒളിവില്‍ കഴിയുന്ന ഇമാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിയത്. കേസില്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേരെത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. Read More …

നടിയെ ആക്രമിക്കല്‍: വിചാരണ വൈകിപ്പിക്കുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി

കൊച്ചി> യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് രണ്ടാം പ്രതി മാര്‍ടിന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞു. ആവശ്യത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പ്രതിയുടെ വാദം കോടതി തള്ളി.കേസില്‍ നടന്‍ ദീലീപ്‌ പ്രതിയും പള്‍സര്‍ Read More …

ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ല; വിമര്‍ശിച്ച്‌ വീണ്ടും ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്ബോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. എന്നാല്‍, കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്റെ Read More …

160 രൂപ കുറഞ്ഞു; ഇന്നത്തെ സ്വര്‍ണ വില പവന് 24120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 24120 രൂപയ്ക്കാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് വില 3015 രൂപയായി കുറഞ്ഞു. കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളായി സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 Read More …

നടിയെ ആക്രമിച്ച കേസ്; ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആറ് മാസത്തിനുള്ളില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരെത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. Read More …

ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അഡീഷനല്‍ ജില്ലാ കോടതി (3)യാണ് പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും ശോഭാ സുരേന്ദ്രനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരിലാണ് ഇരുവര്‍ക്കെതിരെയും കോടതി നടപടി സ്വീകരിച്ചത്. നേരത്തെ വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 Read More …