തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തന്‍റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ തേടിയാവും ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം നിയമ വിദഗ്ധരുമായി അവര്‍ ചര്‍ച്ച ചെയ്തു വരികയാണ്. പുലര്‍ച്ചെ 4.40ന് പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്. തൃപ്തി ശബരിമല Read More …

തൃപ്തിയ്ക്കു നേരെ പ്രതിഷേധം; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് സിയാല്‍

കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായിയ്ക്കു നേരെ കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതികരണവുമായി സിയാല്‍ രംഗത്ത്. വിമാനമിറങ്ങി മണിക്കൂറുകള്‍ക്കു ശേഷവും പ്രതിഷേധം കാരണം തൃപ്തിക്ക് വിമാനത്താവളത്തിന് പുറത്തു കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തൃപ്തിയ്ക്കു നേരെ പ്രതിഷേധവുമായി സമരക്കാരും വിമാനത്താവളത്തില്‍ തന്നെ തങ്ങുകയാണ്. എന്നാല്‍ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് സിയാല്‍ Read More …

തൃപ്തി ദേശായിയെ വിളിച്ചു വരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി; തുറന്നടിച്ച്‌ ബിജെപി നേതാവ്

നെടുമ്ബാശ്ശേരി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ തൃപ്തി ദേശായിയെ വിളിച്ചു വരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിയുടെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും ആചാരം ലംഘിക്കുന്നതിനായി തൃപ്തിയെ പിണറായി വിളിച്ചു വരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലും അയ്യപ്പന്റെ പൂങ്കാവനത്തിലും കാലുകുത്തിക്കാന്‍ Read More …

പ്രതിഷേധക്കടലില്‍ കുടുങ്ങി തൃപ്തി, ഹെലിക്കോ‌പ്ടറില്‍ പുറത്തെത്തിക്കുമെന്ന് സൂചന, അറസ്‌റ്റ് ചെയ്യാനും ആലോചന

കൊച്ചി / നെടുമ്ബാശേരി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നാമജപ പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബി.ജെ.പി, ഹിന്ദു ഹൈക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 4.45ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂനെയില്‍ നിന്ന് Read More …

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി :  മതവികാരം വൃണപ്പെടുത്തും വിധം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ ഫേസ്‌ബുക്കില്‍ വിവാദ പോസ്റ്റിട്ടത്‌ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ചത്. രാഷ്ട്രീയ പ്രതിയോഗികളാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതല്ല Read More …

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ വിലക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമല ക്ഷേത്രവും പരിസരവും പ്രതിഷേധവേദിയാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതിഷേധങ്ങള്‍ വിലക്കണമെന്നും സുപ്രീംകോടതി വിധിയനുസരിച്ചുള്ള യുവതീപ്രവേശം തടസ്സപ്പെടുത്തുന്നത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തൃശൂര്‍ മാള പൈതൃകസംരക്ഷണ സമിതിയുടെ പ്രസിഡന്റ് കര്‍മചന്ദ്രനാണു ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ പ്രതിഷേധം നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും നേതാക്കളെയും അനുവദിക്കരുതെന്നാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിഷേധത്തിന്റെ പേരില്‍ ശബരിമലയിലെത്തുന്നവര്‍ തീര്‍ഥാടകരെ തടയുകയും Read More …

വിമാനത്താവളത്തിലൂടെയല്ല, ഏത് വഴി പോയാലും തൃപ്‌തിയെ തടയുമെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയിലെ പുണ്യഭൂമിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തര്‍ തടയും. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കാരണവശാലും തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകളെ ശബരിമലയില്‍ Read More …

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്ബാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് നാലു മണിക്കൂറിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയ്ക്ക് നിലയ്ക്കലില്‍ എത്തിയാല്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കാമെന്ന് പോലീസ് അറിയിച്ചു. പോലീസ് Read More …