സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 23,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധന പവന് 120 രൂപ വര്‍ധിച്ച്‌ 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വ്യാഴാഴ്ചയും പവന് 80 രൂപ വര്‍ധിച്ചിരുന്നു.

‘സ്വയംഭോഗം’, ചര്‍ച്ചകളില്‍ ഇടം നേടാന്‍ ഈ വിവാദം കാരണമായി; സ്വരയെ അഭിനന്ദിച്ച്‌ കരണ്‍

വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ ഒട്ടും പിന്നിലല്ല സ്വര ഭാസ്കർ. വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറ്റവുമധികം കുറ്റപ്പെടുത്തലുകളും വിവാദങ്ങളും വിട്ടൊഴിയാത്ത സ്വര ഇത്തവണ സിനിമയിലെ രംഗത്തിന്‍റെ പേരിലാണ് വിവാദം സൃഷ്ടിച്ചത്. ‘വീരേ ദി വെഡിങ്’ എന്ന ചിത്രത്തില്‍ സോനം കപൂർ, കരീന കപൂർ എന്നിവർക്കൊപ്പം അഭിനയിച്ച സ്വര, സ്വയംഭോഗം ചെയ്യുന്ന രംഗം അവതരിപ്പിച്ചതാണ്‌ വിവാദമായത്. ഈ രംഗം സാമൂഹിക മാധ്യമങ്ങളില്‍ Read More …

നിപ്പ: സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി: കോഴിക്കോടും മലപ്പുറത്തും പടര്‍‌ന്നു പിടിച്ച നിപ്പ വൈറസ് ബാധ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച കോടതി ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ ചുമതലകള്‍ക്കപ്പുറത്തേക്ക് പോയി നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവച്ചതെന്നും കോടതി പറഞ്ഞു. മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവരുടെ വീഡയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന് നീക്കം Read More …

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേതൃത്വത്തിന്‌ സാമാന്യബുദ്ധിയില്ല; കെ എം മാണി ബിജെപിക്ക്‌ ഒപ്പം ചേരില്ല എന്ന്‌ ഉറപ്പുണ്ടോ: സുധീരന്‍

കൊച്ചി> സാമാന്യബുദ്ധിയില്ലാത്ത കോണ്‍ഗ്രസ്‌ നേതൃത്വമാണ്‌ രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ എമ്മിന്‌ നല്‍കിയതെന്നും ഇതൊരു ഹിമാലയന്‍ മണ്ടത്തരമാണെന്നും വീണ്ടും വി എം സുധീരന്‍. ഇതിനെതിരെ പ്രതികരിക്കുമ്ബോള്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന വിലക്കുകാട്ടി വിരട്ടരുതെന്നും സുധീരന്‍. കെപിസിസി പ്രസിഡന്റായി തന്നെ കെട്ടിയിറക്കിയതല്ലെന്നും പ്രര്‍ത്തിച്ചുതന്നെയാണ്‌ വന്നതെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച്‌ സുധീരന്‍ പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റായത്‌ ഉമ്മന്‍ചാണ്ടിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. Read More …

എല്‍.പി, യു.പി അപ്​ഗ്രഡേഷന്‍:​ നൂറിലേറെ ഹരജികള്‍ ഹൈകോടതി തള്ളി

കൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച്‌ എല്‍.പി സ്കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി സ്കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സ്​കൂള്‍ മാനേജ്​മ​െന്‍റുകള്‍ നല്‍കിയ 133 ഹരജികള്‍ ഹൈകോടതി തള്ളി. അതേസമയം, അംഗപരിമിത വിദ്യാര്‍ഥിക്ക്​ പഠനം തുടരാന്‍ കോഴിക്കോട്​ ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്​കൂളില്‍ എട്ടാം ക്ലാസിന്​ അനുമതി നല്‍കാന്‍ സര്‍ക്കാറിന്​ നിര്‍ദേശം നല്‍കി. Read More …

വാര്‍ഷികാഘോഷം; കൊച്ചി മെട്രോയില്‍ ജൂണ്‍ 19 ന് എല്ലാവര്‍ക്കും സൗജന്യ യാത്ര

കൊച്ചി: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയില്‍ സൗജന്യ യാത്രക്ക് അവസരമൊരുങ്ങുന്നു. ജൂണ്‍ 19ന് മെട്രോയില്‍ ആര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19നാണ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ മാജിഷോ , കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്താനാണ് മെട്രോ Read More …

ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സിനിമയിലെത്തിയ നടി മേഘാ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു;  തലകീഴായി മറിഞ്ഞ കാറില്‍ നിന്നും നടിയെ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം

യുവനടി മേഘാ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. എറണാകുളം മുളന്തുരുത്തിക്ക് സമീപത്ത് വെച്ച്‌ മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. തലകീഴായി മറിഞ്ഞ കാര്‍ ഒരു മണിക്കൂറോളം അങ്ങിനെ കിടന്നു. അതിന് ശേഷമാണ് കാറില്‍ നിന്നും നടിയെ പുറത്തെടുത്തത്. മറ്റൊരു കാറില്‍ ഇടിച്ച മേഘയുടെ കാര്‍ റോഡരികില്‍ തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് മേഘ Read More …