സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് കിതയ്ക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കല്‍ കൂടെ സ്വന്തം ഗ്രൗണ്ടില്‍ പതറുകയാണ്. ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ എതിരില്ലാത്ത രണ്ടു ഗോളിന് കേരളം പിറകിലാണ്. കളിയുടെ തുടക്കത്തില്‍ 11ആം മിനുട്ടില്‍ തന്നെ എഫ് സി ഗോവ ലീഡ് എടുത്തിരുന്നു. ഗോവയുടെ സൂപ്പര്‍ താരം കോറോ തന്നെ ആയിരുന്നു ഗോളുമായി എത്തിയത്. അഹ്മദ് Read More …

അനസ് അകത്ത്, വിനീതും സഹലും പുറത്ത്, ഗോവയ്ക്ക് എതിരെയുള്ള ലൈനപ്പ് ഇത്

കേരള ബ്ലാസ്റ്റേഴ്സിന്റെ എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിന് എതിരെ ഇറക്കിയ ആദ്യ ഇലവനില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. ഡിഫന്‍സില്‍ എല്ലാവരും പറയുന്ന മാറ്റം ജെയിംസ് ഇന്ന് വരുത്തി. അനസിന് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ ഇന്ന് അരങ്ങേറാം. സിറില്‍ Read More …

ഹൃദയാരോഗ്യത്തെ നിയന്ത്രിക്കും ബീറ്ററൂട്ട് ജ്യൂസ്

ബീറ്ററൂട്ടിന്റെ ഗുണങ്ങള്‍ അറിഞ്ഞു കഴിച്ചിട്ടുണ്ടോ. പോഷകങ്ങളുടെ കലവറയാണ് ഈ ചുവന്ന താരം. നിത്യേന ബീറ്ററൂട്ട് ജ്യൂസ് കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. തീര്‍ന്നില്ല ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളോട് പൊരുതാന്‍ ബീറ്റ്റൂട്ടിലടങ്ങിയിരിക്കുന്ന നൈട്രറ്റിന് കഴിയും. ഇനി ഇത് ഹൃദയത്തെ സംരക്ഷിക്കുന്നത് എങ്ങനെയെന്നല്ലേ? ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രറ്റ് പേശികളിലേയ്ക്കുളള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ Read More …

സമൂഹമാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ബിജെപി സംഘടിത ശ്രമം നടത്തുന്നു: സാറ ജോസഫ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ബിജെപി സംഘടിത ശ്രമം നടത്തുന്നുവെന്ന് എഴുത്തുകാരി സാറാ ജോസഫ്. നിരന്തരം നുണകള്‍ സൃഷ്ടിക്കുകയും അത് സത്യം എന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്ന രീതിയാണ് ബിജെപിക്കുള്ളതെന്നും ഇതിലൂടെ അധികാരം നിലനിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാറ ജോസഫ്. ശബരിമല Read More …

തന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് കോടതിയില്‍; വിവാദം ഒഴിയാതെ ശ്രീധരന്‍ പിള്ള

കൊച്ചി: കോഴിക്കോട് നടത്തിയ വിവാദ പ്രസംഗത്തിന്റെ സിഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നാണ് ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കിയത്. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന പ്രസംഗഭാഗം മുഴുവനുമാണ് അദ്ദേഹം ഹാജരാക്കിയത്. തന്ത്രിയുമായി സംസാരിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ കേസ് നില നില്‍ക്കില്ലെന്നും Read More …

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം: പൊലീസില്‍ പരാതി നല്‍കി

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനി റാണ വിഎസിനും സാമൂഹ്യപ്രവര്‍ത്തക സജ്‌ന ഷാജിക്കുമാണ് അക്രമികളുടെ മര്‍ദ്ദനമേറ്റത്. പാലാരിട്ടത്തുവെച്ച്‌ ഇവരോട് അപമര്യാദയായി പെരുമാറിയയാള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയില്‍ പറയുന്നു. യൂബര്‍ Read More …

വി.എം. രാധാകൃഷ്ണന്‍റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം കണ്ടുകെട്ടി. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. പതിനൊന്നു അപ്പാര്‍ട്ടുമെന്‍റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലെ വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. നേരത്തെ എന്‍ഫോഴ്സ്മെന്‍റ് രാധാകൃഷ്ണന്‍റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവില്‍ സാന്പത്തിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ Read More …

വിശ്വാസിയാണോ? രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി.. ജാമ്യാപേക്ഷ മാറ്റി വെച്ചു

കൊച്ചി: ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറിയ ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി Read More …