ചൊല്ലാനത്ത് കടല്‍ഭിത്തി: ആവശ്യം ന്യായമാണെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: ചൊല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശവാസികളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ആവശ്യം തീരദേശവാസികള്‍, വൈദികര്‍ അടക്കമുള്ളവരുടെ തന്നെ അറിയിച്ചിട്ടുണ്ട്. കടല്‍ഭിത്തി പ്രാവര്‍ത്തികമാക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി അടക്കമുള്ളവരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കടല്‍ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചൊല്ലാനത്ത് സമരം നടത്തുന്ന തീരദേശവാസികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് ഉമ്മന്‍ചാണ്ടി Read More …

സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്‌സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്

കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്ത് വിമര്‍ശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നതായി എം സ്വരാജ് എംഎല്‍എ. കഴിഞ്ഞ ദിവസം ഇതേ സംഭവത്തില്‍ താന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടിക്കുള്ള പ്രതികരമാണ് സ്വാരജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്. മാധ്യമ പ്രവര്‍ത്തനം മറ്റു പല തൊഴിലിനെക്കാളും Read More …

ചെങ്കൊടികൊണ്ടു പിന്‍വശം തുടച്ച യുവാവ് ആശുപത്രിയില്‍

കൊച്ചി: ചെങ്കൊടി ഉപയോഗിച്ച് പിന്‍ഭാഗംതുടച്ച യുവാവിനെ സി. പി. എം പ്രവര്‍ത്തകര്‍ പഞ്ഞിക്കിട്ടു. പാര്‍ട്ടി പതാക കൊണ്ട് പിന്‍ഭാഗം തുടച്ചതിന് പുറമെ അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തപ്പോഴാണ് സി. പി. എം പ്രവര്‍ത്തകര്‍ പ്ര കോപിതരായത്. പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെരുമ്ബാവൂര്‍ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More …

ഓഖി ചുഴലിക്കാറ്റ്; 11 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് ലക്ഷദ്വീപ് തീരത്ത് എത്തിച്ചു. വൈകാതെ ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിച്ച ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന Read More …

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍ ഐ എ 3 മണിക്കൂര്‍ ചോദ്യം ചെയ്തു

കൊച്ചി:  ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍ ഐ എ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. കേരളത്തിലെ എന്‍ ഐ എ ആസ്ഥാനമായ കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുമ്പ് ഷെഫിന് ഐ എസുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. വിവാഹത്തിന് മുമ്ബ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് Read More …

ഷെഫിന്‍ ജഹാനെ വീണ്ടും എന്‍.ഐ.എ ചോദ്യം ചെയ്തു

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഷെഫിന്‍ എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. നാല് മണിക്കൂര്‍ സമയമെടുത്താണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഹാദിയയെ സേലത്ത് തുടര്‍ പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി Read More …

കൊച്ചിയില്‍ നിന്ന് പോയ ബോട്ട് കവരത്തിയില്‍; ഒമ്പത് മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ട

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയ ഒരു ബോട്ട് കൂടി ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി.കൊച്ചിയില്‍ നിന്ന് പോയ ബോട്ടാണ് കണ്ടെത്തിയിരിക്കുന്നത്.നാട്ടുകാരാണ് ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇതില്‍ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പതിനഞ്ച് ദിവസം മുമ്പ്് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടാണിത്.

ഓഖി ദുരന്തം: സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥ

കൊച്ചി: ഓഖി ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുറ്റകരമായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെത്. മുന്നറിയിപ്പ് നേരത്തെ ലഭ്യമായിട്ടും നടപടികള്‍ സ്വീകരിക്കാതെ വീഴ്ചവരുത്തിയവര്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളാരംഭിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു Read More …