അന്വേഷണ സംഘത്തിന് ‘മുഖമടിച്ച് കിട്ടി’ പ്രഹരം, ദിലീപിന് വിദേശത്തേക്ക് പറക്കാം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ദുബായില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. കര്‍ശന വ്യവസ്ഥകളോടെയാണ് നാല് ദിവസത്തേക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് മടക്കി നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിന് ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കരുതെന്നും Read More …

ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) തമിഴ്‌നാട്ടില്‍ അഭയം നല്‍കിയ ചാര്‍ളി തോമസിനെ കേസിലെ മറ്റൊരു പ്രതിയായ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലീസ് പറയുന്നു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്നു ലക്ഷ്യയിലെ ഈ ജീവനക്കാരന്‍. Read More …

നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം തീരുമാനിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും. കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും. ഗൂഢാലോചനയില്‍ ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പേരുകള്‍ മാത്രമാണ് ഉള്ളത്.

ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് ചെന്നിത്തല

കൊച്ചി: ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പടയൊരുക്കം ജാഥയുടെ കൊച്ചിയിലെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനഭരണം ഐ.സി.യുവിലാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ Read More …

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ആലുവ:  നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള Read More …

പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ: പിണറായി രാജിവെക്കണമെന്ന് എം.ടി രമേശ്

കൊച്ചി: തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അതിനാല്‍ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക്കോടതി സര്‍ക്കാരിനെ വേമ്പനാട്ട് കായലില്‍ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ Read More …

ലേക്ക്പാലസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഹാജരാവാത്തത് കാരണം ഹര്‍ജി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ Read More …

പിറന്നാള്‍ ആഘോഷം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

കൊച്ചി. ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്. ഐഒസി ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാര്‍ അവരുടെ ദക്ഷിണമേഖല പ്രസിഡന്റായ ടി.എസ്.രംഗരാജന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ കഴിയാത്തതിലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് സൂചന. ചേളാരി, ഉദയംപേരൂര്‍, പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാളികളാണ് പണിമ ുടക്കുന്നത്. ഇതോടെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും നിലച്ചു. ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് പണിമുടക്കിലേക്കു നയിച്ച സംഭവമ Read More …