മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവം: സി.ബി.ഐ അന്വേഷണ ഹരജി ഹൈകോടതി തള്ളി

കൊച്ചി: നിലമ്പൂര്‍ കരുളായ് വനമേഖലയില്‍ മാവോയിസ്റ്റുകളായ കുപ്പു സ്വാമിയും അജിതയും വെടിയേറ്റു മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലിസ് നടപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീം കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി പി. യു. സി. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. എ Read More …

ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കോട്ടയം എസ് പി

ഹാദിയയുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്. ഹാദിയയുടെ മേല്‍ ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും നടന്നിട്ടില്ലെന്ന് കോട്ടയം എസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോട്ടയം പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ സിറ്റിങിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹാദിയ കേസ് സുപ്രീംകോടതിയുടെ പരിധിയിലായതിനാല്‍ മൊഴിയെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമായിരുന്നു തങ്ങള്‍ക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ ഹാദിയയുടെ Read More …

ശബരിമലയില്‍ അബ്രാഹ്മണരെ മേല്‍ശാന്തിയാക്കണം

കൊച്ചി: ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകന്‍ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേല്‍ശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരന്റെ Read More …

‘ഉദാഹരണം സുജാത’കോടതി കയറുമോ

കൊച്ചി: നടി മഞ്ജു വാര്യര്‍ നായികയായ പുതിയ സിനിമക്കെതിരെ ഉയര്‍ന്ന പരാതിയില്‍ പോലീസിന്റെ നിലപാട് നിര്‍ണായകമാകും. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി  അധിക്ഷേപിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഉദാഹരണം സുജാത എന്ന ചലചിത്രത്തിലാണ് മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി Read More …

കുടുങ്ങാതിരിക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയും ഉണ്ടാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലുള്ള നടന്‍ ദിലീപ് വ്യാ ജ മെഡിക്കല്‍ രേഖയുണ്ടാക്കി കബളിപ്പിച്ചുവെന്ന് പൊലീസ്. നടി ആക്രമിക്കപ്പെട്ട സമയത്ത് പനിക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് വ്യാജരേഖയുണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 മുതല്‍ 20 വരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് രേഖയിലുള്ളത് . ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ രേഖ നല്‍കിയതെന്ന് Read More …

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി. എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായും, ഖര്‍ വാപസിയായും പ്രചരിപ്പിക്കരുതെന്നും പ്രണയത്തിന് അതിര്‍ വരമ്ബില്ലെന്നും കോടതി പറഞ്ഞു.   കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ വിവാഹത്തെയും സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും കോടതി നിരീക്ഷിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍

താനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി സജിത മഠത്തില്‍. ഫേസ്ബുക്കിലൂടെയാണ് സജിതയുടെ വെളിപ്പെടുത്തല്‍. ‘മീ ടൂ’ കാമ്ബയിന്റെ ഭാഗമായാണ് സജിതയുടെ പ്രതികരണം. കൗമാരത്തിലും പ്രായപൂര്‍ത്തിയായപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പുരുഷന്മാരുടെ ലൈംഗികാതിക്രമത്തിന് താന്‍ ഇരയായിട്ടുണ്ട്. ലൈംഗികാതിക്രമം അവിചാരിതമായി സംഭവിക്കുന്നതല്ല. മറിച്ച് ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണ്. അതു തടയാനാവുമെന്നും സജിത പറയുന്നു. ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവര്‍ ഗതികേട് കൊണ്ട് മൗനം പാലിക്കുന്നു. Read More …

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സഹായം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് കണ്ണന്താനം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തിന് ആവശ്യമായ കേന്ദ്ര സഹായം ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മഹാരാജാസ് മുതല്‍ കലൂര്‍ വരെ മെട്രോയില്‍ യാത്ര ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.   ഡല്‍ഹി മെട്രോയേക്കാള്‍ മികച്ചതാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം പ്രശംസിച്ചു.സുരക്ഷയൊന്നുമില്ലാതെ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് കണ്ണന്താനം മെട്രോ യാത്ര Read More …