ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള സര്‍വീസ് ട്രയലിനു തുടക്കമായി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള സര്‍വീസ് ട്രയലിനു തുടക്കമായി. മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമത്തില്‍ സമയപ്പട്ടിക തയാറാക്കി ഓരോ സ്റ്റേഷനിലും നിര്‍ത്തേണ്ട സമയമടക്കം പാലിച്ചാണ് സര്‍വീസ് ട്രയല്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് മെട്രോയുടെ സര്‍വീസില്‍ ആത്മവിശ്വാസം ലഭിക്കുന്നതുവരെ ട്രയലുകള്‍ തുടരും. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും സര്‍വീസ് Read More …

വിവാഹ ശേഷം കാവ്യ ചിലങ്കയണിയുന്നു

കൊച്ചി: വിവാഹ ശേഷം കാവ്യ ദിലീപ് ആദ്യമായി ചിലങ്കയണിയുന്നു. ഭര്‍ത്താവ് ദിലീപ് നടത്തുന്ന ഒരു മാസത്തെ അമേരിക്കന്‍ ഷോയിലാണ് കാവ്യ നൃത്തം അവതരിപ്പിക്കുന്നത്. കാവ്യ തന്നെയാണ് ഷോയുടെ മുഖ്യ ആകര്‍ഷണം. അമേരിക്കയില്‍ ദിലീപിന്റെയും കാവ്യയുടേയും നേതൃത്വത്തില്‍ ഒരുക്കുന്ന പരിപാടികള്‍ക്ക് താരങ്ങള്‍ എത്തികഴിഞ്ഞു. വിവാഹ ശേഷം വന്‍ ജനാവലിയെ നേരില്‍ കാണാന്‍ പോകുന്നകാവ്യ മാധവന്റെ പേര്‍ കാവ്യ Read More …

മണിക്കെതിരെ തുറന്നടിച്ച് മഞ്ജു വാരിയര്‍

കൊച്ചി:  മന്ത്രി എം എം മണിക്കെതിരെ നടി മഞ്ജു വാരിയര്‍ രംഗത്ത്. മണിയുടെ പ്രസ്താവന ദുര്‍ഗന്ധം വമിക്കുന്നതും നാടിനെ മുഴുവനായും നാണം കെടുത്തുന്നതുമാണ്. ആര്‍ക്കും നാവ് കൊണ്ട് പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും നടി പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലാണ് താരം അഭിപ്രായം പങ്ക് വെച്ചത്. സ്ത്രീക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഒരുപാട് പേര്‍ പുരുഷ സമൂഹത്തിലുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു Read More …

പോലീസിന്റെ പച്ചക്കൊടി

കൊച്ചി:  മദ്യക്കട തുടങ്ങാന്‍ കഴിയാതെ സര്‍ക്കാര്‍ ആകെ പെട്ടിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ കൂട്ടത്തോടെ പൂട്ടേണ്ട സാഹചര്യത്തെ അതിജീവിക്കാന്‍ പുതിയ നിര്‍ദേശവുമായിട്ടാണ് പോലീസ് എത്തിയിരിക്കുന്നത്. മദ്യ വിതരണത്തിനായി കോഫി ഹൗസ് മാതൃകയില്‍ സൊസൈറ്റിയുണ്ടാക്കി, ഓണ്‍ലൈനായി മദ്യം വിപണനം ചെയ്യണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. തൊഴില്‍ നഷ്ടമാകുന്നവരെ ഓണ്‍ലൈന്‍ വിപണനത്തിനായി ഉപയോഗിക്കുന്നതിലൂടെ Read More …

എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണം

കൊച്ചി: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ ദേവികുളം സബ്കളക്ടറെ പരിഹസിച്ച മന്ത്രി എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. മണിയുടെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ത്തിയ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കും

കൊച്ചി: സംസ്ഥാനത്തും അയല്‍സംസ്ഥാനങ്ങളിലും കെഎസ്ആര്‍ടിസി നിര്‍ത്തിയ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. സര്‍വീസ് പുനരാരംഭിക്കന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് സര്‍വീസില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവിടങ്ങളിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരി 5.2 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 9.4 Read More …

അക്കാദമികളെ വിമര്‍ശിച്ച് ഐഎം വിജയന്‍

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ അക്കാദമികളെ വിമര്‍ശിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ നായകന്‍ ഐഎം വിജയന്‍ രംഗത്ത്. പണക്കാര്‍ക്ക് തടികുറയ്ക്കാനുള്ള ഇടങ്ങളായി കേരളത്തിലെ അക്കാദമികള്‍ മാറി. ഇത്തരം അക്കാദമികള്‍ കൊണ്ട് ഫുട്‌ബോള്‍ വളരില്ലന്നും ഫുട്‌ബോളിന്റെ വികസനത്തിനായി പുതിയ പദ്ധതി കേന്ദ്ര കായിക മന്ത്രാലയത്തിന് ഉടന്‍ കൈമാറുമെന്നും ഐഎം വിജയന്‍ പറഞ്ഞു. ഒരുകാലത്ത് ഇന്ത്യടീമില്‍ കേരളത്തില്‍ നിന്ന് ഏഴു Read More …

ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കും ജാമ്യം

കൊച്ചി: ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കും ജാമ്യം. കേസിലെ പ്രതികളായ പ്രവീണിനും ദിപിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതികളെ ജയിലിലടക്കേണ്ട കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്നും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി അറിയിച്ചു. കേരളത്തില്‍ ആരെയും ജയിലിലടക്കാവുന്ന സാഹചര്യമാണെന്ന് കോടതി വിമര്‍ശിച്ചു. പ്രാധാന Read More …